Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:24 PM IST Updated On
date_range 6 July 2017 2:24 PM ISTടി.എൻ.എ.ഐ നഴ്സുമാരുടെ വിദേശ റിക്രൂട്ടിങ് ഏജൻസി
text_fieldsbookmark_border
കൊച്ചി: െട്രയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയെ വിദേശ ജോലിക്ക് പോകുന്ന നഴ്സുമാരുടെ റിക്രൂട്ടിങ് ഏജൻസിയായി വിദേശകാര്യ മന്ത്രാലയം നിയമിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനധികൃത ഏജൻസികൾ ചൂഷണം നടത്തിയതായി നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സംഘടന ഈ സംരംഭം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിദേശ സേവനങ്ങൾക്ക് റിക്രൂട്ട്ചെയ്യുന്ന നഴ്സുമാരിൽനിന്ന് വിദേശ മന്ത്രാലയം നിശ്ചയിച്ച ഫീസ് മാത്രമേ ശേഖരിക്കൂവെന്നും പ്രസിഡൻറ് അനിത ദിയോധർ പറഞ്ഞു. സ്പോൺസറിങ് ആശുപത്രികളുടെ വിവരങ്ങൾ ടി.എൻ.എ.ഐ തങ്ങളുടെ ശൃംഖലകൾ വഴി ശേഖരിക്കും, ആശുപത്രികൾ ജീവനക്കാരുടെ ക്ഷേമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇൻഹൗസ് ജേണൽ, പത്രങ്ങൾ, മാഗസിൻ, വെബ്സൈറ്റുകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ ജോലി ഒഴിവുകൾ നഴ്സുമാരിൽ എത്തിക്കും. ടി.എൻ.എ.ഐയുടെ സംസ്ഥാന ഓഫിസുകൾ വഴിയും വിശദാംശങ്ങൾ അറിയാം. താൽപര്യമുള്ളവർക്ക് www.tnaionline.org ൽ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാം. ടി.എൻ.എ.ഐ മുൻ പ്രസിഡൻറ് പ്രഫ.സിസ്റ്റർ ഗിൽബർട്ട്, വൈസ് പ്രസിഡൻറ് സുരേഖ സമാ, ഡോ.എസ്.ശശാങ്കൻ, അനിത ദാമോദർ, എവ് ലിൻ പി.കണ്ണൻ, ഡോ.റോയ് കെ.ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story