Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:24 PM IST Updated On
date_range 6 July 2017 2:24 PM ISTകോഴിയിറച്ചിക്ക് വിലക്കയറ്റം; ചിക്കൻ മർച്ചൻറ്സ് അസോ. ഇന്ന് കടകളടച്ച് പ്രതിഷേധിക്കും
text_fieldsbookmark_border
ആലപ്പുഴ: ചരക്കുസേവന നികുതിയിൽനിന്ന് ഇറച്ചിക്കോഴികളെ ഒഴിവാക്കിയിട്ടും കുത്തക ലോബികൾ കൃത്രിമക്ഷാമം സൃഷ്ടിച്ച് കോഴി വില വർധിപ്പിക്കുന്നതിൽ ചിക്കൻ മർച്ചൻറ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. ഇതിനെതിരെ നഗരത്തിൽ പ്രവർത്തിക്കുന്ന 40 ഇറച്ചി വ്യാപാര സ്ഥാപനങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ പണിമുടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ചയായി വിലയിൽ 30 മുതൽ 50 രൂപ വരെയാണ് വർധന ഉണ്ടായിരിക്കുന്നത്. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയാണ്. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന ലോബിയാണ് വില വർധിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ഇറച്ചിക്കോഴികളുടെ വില നിശ്ചയിക്കുന്നതിന് ആനുപാതികമായാണ് ഇവിടെ വില ഉയരുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ കെ.എം. നസീർ, എസ്.എച്ച്. ശിഹാബുദ്ദീൻ, എ.എസ്. അബ്ദുൽ സലാം, എസ്.എച്ച്. നിഹാസ്, കെ. ശിഹാബുദ്ദീൻ, അൻസിൽ ഇലയിൽ എന്നിവർ പങ്കെടുത്തു. സ്വകാര്യമേഖലയിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ സ്വകാര്യമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാം. െട്രയിനി എൻജിനീയർ ഇലക്ട്രിക്കൽ -യോഗ്യത: ഡിപ്ലോമ, പ്രായപരിധി 19-23. െട്രയിനി എൻജിനീയർ പ്ലംബിങ് -യോഗ്യത: ഡിപ്ലോമ/ഐ.ടി.ഐ, പ്രായപരിധി 18-23. സൈറ്റ് എൻജിനീയർ -യോഗ്യത: ബി.ടെക്/ഡിപ്ലോമ സിവിൽ, പ്രായപരിധി 35 വയസ്സ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. സ്റ്റോർകീപ്പർ -യോഗ്യത: ബിരുദം. പ്രായപരിധി 40 വയസ്സ്, മൂന്ന്-അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. േപ്രാജക്ട് എൻജിനീയർ -യോഗ്യത: ബി.ടെക്/ഡിപ്ലോമ സിവിൽ, പ്രായപരിധി 35 വയസ്സ്, നാല്-10 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ബില്ലിങ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ബയോഡാറ്റയും സർട്ടിഫിക്കറ്റുമായി വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ എംപ്ലോയബിലിറ്റി സെൻററിൽ അപേക്ഷ നൽകാം. ഫോൺ: 0477 2230624. കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടി ആലപ്പുഴ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നു. കന്നുകാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാത്തവർ ഏഴിന് മുമ്പ് അതത് പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story