Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേത്ര പുനഃപ്രതിഷ്ഠ...

ക്ഷേത്ര പുനഃപ്രതിഷ്ഠ ചടങ്ങിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; ഏഴു സ്ത്രീകളടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
മുഹമ്മ: ക്ഷേത്രോത്സവത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഏഴു സ്ത്രീകളടക്കം ഒമ്പതുപേര്‍ക്ക് പരിക്ക്. കായിപ്പുറം കരിന്താകരയ്ക്കല്‍ ശ്രീഘണ്ഠകര്‍ണ സ്വാമി കുടുംബ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹോത്സവ ചടങ്ങിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ജനക്കൂട്ടനിടയിലേക്ക് വീണാണ് അപകടം. മുഹമ്മ പഞ്ചായത്ത് മൂന്നാം വാര്‍ഡ് തറയില്‍ പുഷ്പ (55), നികര്‍ത്തില്‍ ആദര്‍ശ് (17), പാലത്താംപറമ്പ് കാര്‍ത്തികേയൻ (48), രാധ (68), ചിന്നമ്മ (67), കാഞ്ഞിരംപറമ്പ് രാഖി (25), ചിത്രലേഖ (18), കൊല്ലോംപറമ്പ് തങ്കമ്മ (67), തപാലംചിറ അപര്‍ണ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാധയുടെ ചെവിക്ക് പൊള്ളലും കേള്‍വിക്കുറവും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുഷ്പയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ മറ്റുള്ളവര്‍ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. സ്‌ഫോടകവസ്തുവായ കരിമരുന്ന് സൂക്ഷിക്കാനോ ഉപയോഗിക്കാനോ മതിയായ ലൈസന്‍സ് ഇല്ലാത്തതിനും അശ്രദ്ധയും സുരക്ഷിതവുമില്ലാത്തതി​െൻറ പേരിലും വെടിക്കെട്ട് നടത്തിയ കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാര്‍ത്തിക നിവാസില്‍ സുരേന്ദ്രനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മാരാരിക്കുളം പൊലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി. അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ആലപ്പുഴയില്‍നിന്ന് സയൻറിഫിക് വിദഗ്ധരും ചേര്‍ത്തല ഡിവൈ.എസ്.പി എ.ജി. ലാല്‍, മാരാരിക്കുളം സി.ഐ ജെ. ഉമേഷ്‌കുമാര്‍, മുഹമ്മ എസ്.ഐ എം. അജയമോഹന്‍ എന്നിവരും സ്ഥലത്തെത്തി. സുരേന്ദ്രനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. വീട്ടമ്മയുടെ ആത്മഹത്യ: അയൽവാസിയായ സ്ത്രീക്കും സഹോദരിമാർക്കുമെതിരെ പ്രേരണക്കുറ്റത്തിന് കേസ് കായംകുളം: സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീക്കും സഹോദരിമാർക്കുമെതിരെ പ്രേരണക്കുറ്റത്തിന് കേസ്. ആറാട്ടുപുഴ കിഴക്കേക്കര പുതിയവിള കൂട്ടിൽതെക്കതിൽ ഭുവനദാസി​െൻറ ഭാര്യ രാധാമണി (48) ആത്മഹത്യ ചെയ്ത കേസിലാണ് നടപടി. ഇവർക്ക് പണം പലിശക്ക് നൽകിയ അയൽവാസിയായ പുതിയവിള അജയഭവനത്തിൽ ജയശ്രീ, സഹോദരിമാരായ മലമേൽഭാഗം വിഷ്ണുഭവനത്തിൽ വിജയശ്രീ, മുതുകുളം തെക്ക് വടക്കളശേരിൽ ഒാമന എന്നിവരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. മൂവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് രാധാമണിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പലിശക്ക് നൽകിയ പണം തിരികെ ചോദിച്ച് ജയശ്രീയും സഹോദരിമാരും ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇൗസമയം മുറിക്കുള്ളിൽ കയറി കതകടച്ച രാധാമണിയെ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ഇതിനിടെ ജയശ്രീയുടെ വീട്ടിൽ കോടതി അനുമതിയോടെ ബുധനാഴ്ച വൈകീട്ട് പൊലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. സി.െഎ കെ. സദ​െൻറയും കനകക്കുന്ന് എസ്.െഎ സുരേഷ്കുമാറി​െൻറയും നേതൃത്വത്തിലായിരുന്നു പരിശോധന. ബന്ധുവിൽനിന്ന് താക്കോൽ വാങ്ങിയാണ് വീട് തുറന്ന് പരിശോധന നടത്തിയത്. ജയശ്രീക്ക് പണം പലിശക്ക് നൽകുന്ന ഏർപ്പാടുണ്ടായിരുന്നുവെന്ന് സി.െഎ കെ. സദൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story