Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:24 PM IST Updated On
date_range 6 July 2017 2:24 PM ISTപറവൂർ ഗലീലിയ കടപ്പുറത്ത് ചാകര; ചെമ്മീൻ കൊയ്ത്തിൽ പ്രതീക്ഷയർപ്പിച്ച് മത്സ്യത്തൊഴിലാളികൾ
text_fieldsbookmark_border
അമ്പലപ്പുഴ: കാലവർഷത്തിെൻറ ശക്തി കുറഞ്ഞതോടെ പുന്നപ്ര പറവൂർ ഗലീലിയ കടപ്പുറത്ത് ചാകര തെളിഞ്ഞു. ചള്ളി കടപ്പുറത്ത് പ്രതീക്ഷിച്ചിരുന്ന ചാകരയാണ് പറവൂരിലേക്ക് നീങ്ങിയത്. ഇവിടെ ഒരുകിലോമീറ്ററോളം കടൽ ശാന്തമായി ഓളമില്ലാതെ കിടക്കുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ചാകരക്കോള് പ്രതീക്ഷിച്ച് നൂറുകണക്കിന് വള്ളങ്ങളും എത്തിത്തുടങ്ങി. താൽക്കാലിക ചായക്കടകളും സ്റ്റേഷനറി കടകളും തുറന്നു. നൂറിലേറെപേർ കയറുന്ന ലെയ്ലാൻഡ് വള്ളം മുതൽ ഒരാൾ പണിയെടുക്കുന്ന പൊന്തുവള്ളങ്ങൾ വരെ ഇവിടെനിന്ന് കടലിൽ ഇറക്കുന്നുണ്ട്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും മത്സ്യം കയറ്റുന്നതിന് ശീതീകരിച്ച വാഹനങ്ങളും എത്തിത്തുടങ്ങി. ബുധനാഴ്ച കടലിലിറക്കിയ വള്ളങ്ങൾക്ക് മത്തിയും കൊഴുവയുമാണ് ലഭിച്ചത്. ചാകരയുടെ പ്രധാന ഇനമായ ചെമ്മീൻ ആവശ്യത്തിന് ലഭിച്ചില്ല. ചില വള്ളങ്ങൾക്ക് ആറ് െകാട്ടവരെ ചെമ്മീൻ ലഭിച്ചു. ആറുമാസത്തെ മത്സ്യക്ഷാമം മൂലമുണ്ടായ കടക്കെണിയിൽനിന്ന് മോചനം കിട്ടുന്നതിന് മത്സ്യത്തൊഴിലാളികളുടെ ഏക പ്രതീക്ഷ ചാകരക്കൊയ്ത്താണ്. ചാകരയുടെ ആദ്യദിവസം ഒരുെകാട്ട മത്തിക്ക് 7000 രൂപ വരെ ലഭിച്ചിരുന്നു. പിന്നീടിത് രണ്ടായിരമായി താഴ്ന്നു. മീൻ സുലഭമായാൽ വില വീണ്ടും ഇടിയും. ഇതോടെ രാവന്തിയോളം കടലിനോട് മല്ലിട്ട് മത്സ്യം പിടിച്ചുകൊണ്ടുവരുന്ന തൊഴിലാളികൾക്ക് ഇന്ധനച്ചെലവുപോലും കിട്ടാത്ത അവസ്ഥയാകും. ട്രോളിങ് നിരോധന കാലയളവിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെമ്മീൻ ഏറെ ലഭിക്കുന്നത്. ചാകര കടപ്പുറത്തുനിന്ന് വീട്ടാവശ്യത്തിന് മത്സ്യം വാങ്ങാനെത്തുന്ന കുടുംബങ്ങളും ഏറെയാണ്. മായം ചേരാത്ത പച്ചമത്സ്യം വിലകുറച്ച് കിട്ടുമെന്നുള്ളതാണ് ചാകരയുടെ പ്രത്യേകത. അതേസമയം, കാലവർഷം ശക്തമായാൽ ചാകര ഇവിടെനിന്ന് മാറിപ്പോകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പലിശക്കാർ കൊള്ള തുടരുന്നത് പൊലീസിെൻറ പിടിപ്പുകേടുമൂലം -കെ.സി. വേണുഗോപാൽ ആലപ്പുഴ: പലിശക്കാരുടെയും അനധികൃത പണമിടപാട് മാഫിയകളുടെയും അടിത്തറയിളക്കിയ ഓപറേഷൻ കുബേരയെ ഇടതുസർക്കാർ നിർവീര്യമാക്കിയതാണ് ആറാട്ടുപുഴയിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് കെ.സി. വേണുഗോപാൽ എം.പി. പലിശക്കാരും ലഹരിമരുന്ന് മാഫിയകളും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. സ്ത്രീകളാണ് കൊള്ളപ്പലിശ സംഘങ്ങളുടെ വലയിൽ വീഴുന്നത്. ഇതിനൊപ്പം പണം തിരിച്ചുപിടിക്കാൻ ഗുണ്ടകളെകൂടി ഉപയോഗിക്കുന്നതോടെ സാധാരണക്കാർ ആത്മഹത്യയിലേക്ക് തിരിയുന്ന അപകടകരമായ സാഹചര്യം ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. സർക്കാറും പൊലീസും ഈ സംഘങ്ങളെ നിയന്ത്രിച്ചിരുെന്നങ്കിൽ ആറാട്ടുപുഴയിൽ രാധാമണിക്ക് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു. പ്രശ്നത്തിൽ ഉന്നതതല അന്വേഷണം വേണം. ആത്മഹത്യയിലേക്ക് വീട്ടമ്മയെ നയിച്ച സാഹചര്യം എങ്ങനെ ഉണ്ടാെയന്ന് അറിയണം. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് അടിയന്തര സഹായം അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story