Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:24 PM IST Updated On
date_range 6 July 2017 2:24 PM ISTപൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന് മറയായി പഴയ കെട്ടിടം; പൊളിച്ചുനീക്കാൻ നടപടിയില്ല
text_fieldsbookmark_border
പൂച്ചാക്കല്‍: പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന് മറയായി നിൽക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയില്ല. പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാൻ തുടങ്ങിയിട്ട് പത്തുവർഷത്തോളമായി. ഏറെ നാളത്തെ ശ്രമഫലമായി ലഭിച്ച സ്റ്റേഷെൻറ പുതിയ മന്ദിരം ഇപ്പോൾ ആർക്കും കാണാൻ സാധിക്കില്ല. പുതിയ സ്റ്റേഷന്‍ മന്ദിരത്തിന് മറയേകി ഇടിഞ്ഞുപൊളിഞ്ഞ് നില്‍ക്കുകയാണ് പഴയ കെട്ടിടം. ഇത് പൊളിച്ചുനീക്കിയാല്‍ മാത്രമേ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ പ്രധാന റോഡിലൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിയൂ. ഇപ്പോള്‍ കാണുന്നത് പൊലീസ് സ്റ്റേഷെൻറ പാര്‍ശ്വവീക്ഷണം മാത്രം. പുതിയ കെട്ടിടം നിര്‍മിച്ച് പത്ത് വര്‍ഷമായിട്ടും പഴയത് എന്തുകൊണ്ട് പൊളിച്ചുനീക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാർ ചോദിക്കുന്നു. പൂർണമായും തകർന്ന് കാട് കയറി നിലംപൊത്താറായ അവസ്ഥയിലാണ് പഴയ കെട്ടിടം. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പുതിയ സ്റ്റേഷനിലേക്ക് കയറുന്നത് പഴയ കെട്ടിടത്തിെൻറ അടുത്തുകൂടിയാണ്. 2007 െസപ്റ്റംബര്‍ 26ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിലവിെല കെട്ടിടത്തിെൻറ പിറകുവശത്താണ് പുതിയത് നിര്‍മിച്ചത്. പഴയ കെട്ടിടം തൊണ്ടിസാധനങ്ങളും വേണ്ടാത്ത പഴയസാധനങ്ങളും തള്ളാനുള്ള സ്ഥലമായി മാറുകയും ചെയ്തു. പോസ്റ്റ് ഒാഫിസ് മാർച്ച് പൂച്ചാക്കൽ: തൊഴിലുറപ്പ് കൂലി ലഭിച്ചിട്ട് മാസങ്ങളായതിൽ പ്രതിഷേധിച്ച് െതാഴിലാളികൾ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. മേനക ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ബാബുലാൽ, കെ.കെ. പ്രഭാകരൻ, സി. ചെല്ലപ്പൻ, പ്രദീപ് കുടയ്ക്കൽ, പി.എസ്. രത്നാകരൻ, ഷിൽജ സലീം, കെ. സുഭദ്രാമ്മ എന്നിവർ സംസാരിച്ചു. കെ. സോമൻപിള്ള, പി.കെ. സുശീലൻ, മേഘ വേണു, സിന്ധു മഹേശൻ, രാഗിണി രമണൻ, അമ്പിളി തിലകൻ, സിന്ധുബീവി, വിജി ഉത്തമൻ, അർ. രാജേഷ് എന്നിവർ നേതൃത്വം നൽകി. മദ്റസ പ്രവേശനോത്സവം പൂച്ചാക്കൽ: പാണാവള്ളി ഹിദായത്തുൽ ഇസ്‌ലാം മദ്റസ പ്രവേശനോത്സവം മഹല്ല് പ്രസിഡൻറ് എം.ഇ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. എൻ.എം. ഷിഹാബ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ ബാഖവി, ഷാഹുൽ എന്നിവർ സംസാരിച്ചു. ആന്നലത്തോട് ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ പ്രവേശനോത്സവം ഖതീബ് മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.ഇ. സെൻമോൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞ്, അബ്ദുൽ കരീം ബഷീർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story