Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊഴി മുറിക്കൽ: മണൽ...

പൊഴി മുറിക്കൽ: മണൽ അഴിമുഖത്ത്​ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം

text_fields
bookmark_border
അരൂർ: അന്ധകാരനഴി കടപ്പുറത്ത് പൊഴി മുറിക്കുമ്പോൾ ലഭിക്കുന്ന മണൽ അഴിമുഖത്ത് നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം. കഴിഞ്ഞ ദിവസം നാട്ടുകാരും ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കം ബഹളത്തിന് ഇടയാക്കി. പൊഴി മുറിക്കാൻ കോരുന്ന മണൽ അവിടെത്തന്നെ കൂട്ടിയിടുകയാണ് ഇപ്പോൾ. ഈ മണൽ ഇടിയുന്നതാണ് പൊഴി വീണ്ടും അടയാൻ കാരണമെന്ന് തീരവാസികൾ പറയുന്നു. ഇറിഗേഷൻ മേൽനോട്ടത്തിൽ റവന്യൂ വകുപ്പി​െൻറ സഹായത്താൽ അഞ്ചുദിവസമായി യന്ത്രങ്ങൾ ഉപയോഗിച്ച് പൊഴി മുറിക്കാനായി മണൽ നീക്കുന്നു. ഈ ഇനത്തിൽ റവന്യൂ വകുപ്പിന് ലക്ഷങ്ങളുടെ ചെലവുണ്ട്. മോട്ടോർ ഉപയോഗിച്ച് ഡ്രഡ്ജ് ചെയ്ത് മണൽ നീക്കിയ ചെലവ് വേറെയും. ഇത്തരത്തിൽ പണച്ചെലവുണ്ടായിട്ടും ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്. മണൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ചേർത്തല തഹസിൽദാർ മുന്നറിയിപ്പ് നൽകിയതോടെ വാഹനങ്ങളിൽ മണൽ കൊണ്ടുപോകാനെത്തുന്നവർ പിന്മാറി. വെള്ളക്കെട്ടുള്ളിടത്ത് ഇടാൻ വള്ളത്തൊഴിലാളികളാണ് മണൽ കൊണ്ടുപോകുന്നത്. യന്ത്രം ഉപയോഗിച്ച് കോരുന്ന മണൽ ബീച്ചി​െൻറ സൗന്ദര്യവത്കരണത്തിന് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോരിയ മണൽ പകൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലോറിയിൽ കയറ്റി കടൽഭിത്തിക്കുള്ളിൽ നിക്ഷേപിക്കാം. നിലവിൽ കടൽ ഭിത്തിക്കുള്ളിലെ ഭാഗത്ത് കാടുകയറി വൃത്തിഹീനമാണ്. ഇവിടം മണൽ വിരിക്കാൻ കഴിഞ്ഞാൽ ഏറെ പ്രയോജനകരമാണ്. മാത്രമല്ല ആർക്കും മണൽ കടത്തിക്കൊണ്ടുപോകാനും കഴിയില്ല. നിലവിൽ മണൽ കൂട്ടിയിട്ട സ്ഥലത്തുനിന്ന് മണൽ കടത്തിക്കൊണ്ടുപോകാൻ എളുപ്പമാണെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, റവന്യൂ വകുപ്പ് ഇതൊന്നും ചെവിക്കൊള്ളാൻ തയാറാകാത്തതിനാൽ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് ചില സംഘടനകൾ. സമുദ്ര ജൈവ വൈവിധ്യ സിനിമ പ്രദർശനം ആലപ്പുഴ: ജൈവവും അജൈവവുമായ അസംസ്കൃത വസ്തുക്കളുടെ ഏറ്റവും വലിയ േസ്രാതസ്സായ സമുദ്ര സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ വട്ടയാൽ സ​െൻറ് മേരീസ് ഹൈസ്കൂളിൽ സമുദ്ര ജൈവ വൈവിധ്യങ്ങളെക്കുറിച്ചുള്ള സിനിമ പ്രദർശനത്തി​െൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ആൽബർട്ട് അർഥശേരി അധ്യക്ഷത വഹിച്ചു. കൗൺസിലർ ലൈലാബീവി, ഹെഡ്മാസ്റ്റർ റോമിയോ കെ. ജയിംസ്, കോഓഡിനേറ്റർ ഫിറോസ് അഹമ്മദ്, ഡോ. ജി. നാഗേന്ദ്രപ്രഭു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story