Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉണക്കമത്സ്യ...

ഉണക്കമത്സ്യ മാർക്കറ്റ്​ നിർമാണം കടലാസിലൊതുങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: ഒരുവർഷത്തിനകം സ്റ്റാൾ നിർമിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് റോഡരികിലെ താൽക്കാലിക ഷെഡിലേക്ക് നഗരസഭ മാറ്റിയ ഉണക്കമത്സ്യ മാർക്കറ്റ് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും കടലാസിലൊതുങ്ങി. കീച്ചേരിപ്പടി -റോട്ടറി റോഡ് ബൈപാസി​െൻറ ഓരത്തെ താൽക്കാലിക ഷെഡിലേക്ക് മാറ്റിയ മാർക്കറ്റിനു വേണ്ടി പണിയുമെന്ന് പ്രഖ്യാപിച്ച കെട്ടിട നിർമാണമാണ് വൈകുന്നത്. മാർക്കറ്റ് ബസ് സ്റ്റാൻഡ് വിപുലീകരണത്തി​െൻറ ഭാഗമായാണ് കാവുങ്കരയിൽ പ്രവർത്തിച്ചിരുന്ന പച്ചക്കറി, ഉണക്കമത്സ്യ മാർക്കറ്റുകളും അറവുശാലയും ഇറച്ചിമാർക്കറ്റും മാറ്റിയത്. കീച്ചേരിപ്പടി - റോട്ടറി റോഡിന് സമീപത്തെ നഗരസഭ സ്ഥലത്ത് അറവുശാലയും ഇറച്ചി സ്റ്റാളുകളും ഇതിനു സമീപം പതിറ്റാണ്ടിനു ശേഷം പച്ചക്കറി മാർക്കറ്റ് മന്ദിരവും നിർമിെച്ചങ്കിലും ഉണക്കമത്സ്യ മാർക്കറ്റ് നിർമാണം മാത്രം നടന്നില്ല. ഓലയും ടാർപോളിനും ഉപയോഗിച്ച് അടച്ചുറപ്പില്ലാത്ത ഷെഡിൽ രണ്ടു പതിറ്റാണ്ടായി മാർക്കറ്റ് പ്രവർത്തിച്ചുവരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കും ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലേക്കും ഇവിടെനിന്നാണ് ഉണക്കമത്സ്യം കയറ്റിപ്പോകുന്നത്. മൊത്ത-ചെറുകിട വ്യാപാരികളടക്കം നിരവധി പേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇരുപത്തിയഞ്ചോളം സ്റ്റുളുകളുെണ്ടങ്കിലും മത്സ്യം സുരക്ഷിതമായി സൂക്ഷിക്കാനോ സുഗമമായി കച്ചവടം നടത്താനോ സൗകര്യങ്ങളില്ല. മഴയത്ത് ഉണക്ക മത്സ്യത്തി​െൻറ ഉപ്പ് അലിഞ്ഞ് പരിസരത്ത് ഒഴുകിയെത്തുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മത്സ്യം കൊണ്ടുവരുന്ന ഓലക്കൂടുകളും ചാക്കുകളും മറ്റു മാലിന്യവും പരിസരത്ത് കൂടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അറവുശാലക്ക് സമീപം മാർക്കറ്റ് നിർമിക്കാൻ സ്ഥലം ഉെണ്ടങ്കിലും കെട്ടിടം പണിയാൻ നഗരസഭ തയാറായിട്ടില്ല. ചിത്രം: നഗരസഭയുടെ ഉണക്കമത്സ്യ മാർക്കറ്റ് ഫയൽ നെയിംMarket.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story