Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:46 AM GMT Updated On
date_range 6 July 2017 8:46 AM GMTസബ് കലക്ടറെ മാറ്റിയത് മുഖ്യമന്ത്രിയുടെ സാന്ത്വനം; എം.എൽ.എക്ക് ഇനി 'പേടി'ക്കേണ്ട
text_fieldsbookmark_border
സബ് കലക്ടറെ മാറ്റിയത് മുഖ്യമന്ത്രിയുടെ സാന്ത്വനം; എം.എൽ.എക്ക് ഇനി 'പേടി'ക്കേണ്ട *'സർവകക്ഷി'ക്കാർക്കും സന്തോഷം തൊടുപുഴ: ദേവികുളം സബ് കലക്ടറെ കാണുന്നതുപോലും പേടിയെന്ന് 'സർവകക്ഷി'കളെയും സാക്ഷിനിർത്തി എസ്. രാജേന്ദ്രൻ, മുഖ്യമന്ത്രിയുടെ മുന്നിൽ തുറന്നടിച്ചപ്പോൾ ഒാർത്തില്ല ആ ഗദ്ഗദം മുഖ്യമന്ത്രിയുടെ ഹൃദയത്തിൽ തട്ടിയെന്ന്. പേക്ഷ, അതുണ്ടായി. നാലാം ദിവസം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ തെറിച്ചു. മൂന്നാറിലെ ഭൂമിപ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സബ് കലക്ടർക്ക് വിമർശനം. സർവകക്ഷി യോഗതീരുമാനം നടപ്പാക്കാത്ത റവന്യൂ ഉദ്യോഗസ്ഥർ മറുപടി നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുമുണ്ടായി യോഗത്തിൽ. മുഖ്യമന്ത്രിയുടെ നീക്കങ്ങൾക്ക് നന്ദി പറഞ്ഞ കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണിയെയും സന്തോഷിപ്പിക്കുന്നതായി ചടുലനീക്കം. അതേസമയം, സബ് കലക്ടർ പടിയിറങ്ങുന്നത് അഭിമാനത്തോടെ. തനിക്കെതിരെ രാഷ്ട്രീയ കക്ഷികൾ ഒന്നടങ്കം 'ഗോബാക് 'വിളിച്ച, ലൗഡെയ്ൽ റിസോർട്ട് വിഷയത്തിൽ ഹൈകോടതിയുടെ ക്ലീൻ ചിറ്റ് കിട്ടിയതിനുപിന്നാലെയാണ് അദ്ദേഹത്തിന് ചുമതല ഒഴിയേണ്ടിവരുന്നത്. സി.പി.െഎയും റവന്യൂ വകുപ്പും എതിർക്കുേമ്പാഴും മുഖ്യമന്ത്രി സ്ഥലം മാറ്റം ഉറപ്പിച്ചത്, സ്വന്തം പാർട്ടിക്കാരനായ സ്ഥലം എം.എൽ.എയുടെ സബ് കലക്ടർക്കെതിരായ 'കുറ്റപത്രം' കണക്കിെലടുത്താണ്. സകലകക്ഷികളും എതിർക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിെയ തീരൂ എന്ന സമീപനവുമുണ്ടായി . ജനതാൽപര്യം മുൻനിർത്തി പ്രവർത്തിക്കാത്ത ദേവികുളം സബ് കലക്ടറെ നീക്കണമെന്നാണ് എം.എൽ.എ കത്ത് നൽകിയത്. ശ്രീറാം വെങ്കിട്ടരാമനെ തുടരാൻ അനുവദിക്കുന്നത് കൂടുതൽ വഷളായ സാഹചര്യം സൃഷ്ടിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇൗ ആവശ്യം 'സർവകക്ഷി' താൽപര്യമായി മാറ്റിയെടുത്താണ് മാറ്റം യാഥാർഥ്യമാക്കിയത്. സർക്കാർസി.പി.എം നിലപാടിന് പ്രതികൂലമായി വന്ന ൈഹകോടതി വിധിക്കുപിന്നാലെ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രി വിളിച്ച യോഗത്തെ തള്ളിപ്പറഞ്ഞ സി.പി.െഎക്കുമുള്ള മറുപടികൂടിയുമാണ് സബ് കലക്ടറുടെ മാറ്റം. എന്നാൽ, ഇതിനെ സ്വാഗതം െചയ്ത് കോൺഗ്രസ് നേതാവ് എ.കെ. മണി രംഗത്തെത്തിയത് പിണറായിക്കുള്ള പിന്തുണയായി. ശ്രീറാമിനെ ഊളമ്പാറക്കുവിടണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി എം.എം. മണിക്കുമുണ്ട്, സബ് കലക്ടറെ മാറ്റിയതിൽ ചെറുതല്ലാത്ത സന്തോഷം. സി.പി.െഎ വിട്ടുനിന്ന യോഗത്തിലേക്ക് തയാറാക്കിയ നിവേദനത്തിൽ ഒപ്പിട്ട മുതിർന്ന സി.പി.െഎ നേതാവ് സി.എ. കുര്യനടക്കവും സന്തോഷം മറച്ചുവെക്കുന്നില്ല. ഇനി കടുത്ത നടപടികളുണ്ടായേക്കില്ലെന്നനിലക്ക് മൂന്നാറിലെ കൈയേറ്റക്കാർക്കും നേട്ടമാണ് ഇൗ സ്ഥലം മാറ്റം. അഷ്റഫ് വട്ടപ്പാറ
Next Story