Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകത്തോലിക്ക സഭയുടെ...

കത്തോലിക്ക സഭയുടെ ആശുപത്രികളിൽ വേതനം പരിഷ്കരിക്കും

text_fields
bookmark_border
കൊച്ചി: കത്തോലിക്ക സഭയുടെ ആശുപത്രികളിൽ നഴ്സുമാരുടെ അടക്കം ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചു. കെ.സി.ബി.സി ലേബർ കമീഷ​െൻറയും ഹെൽത്ത് കമീഷ​െൻറയും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷ​െൻറയും ആശുപത്രി ഡയറക്ടർമാരുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. കെ.സി.ബി.സി ലേബർ കമീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ ബുധനാഴ്ച എറണാകുളം പി.ഒ.സിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ യോഗം വിലയിരുത്തി. അനുദിനം ഉയരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചാണ് േവതന വർധന തീരുമാനിച്ചത്. നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച സംവിധാനങ്ങളുടെ തീരുമാനങ്ങൾ വൈകുന്നതുമൂലം പുതിയൊരു വേതന സ്കെയിൽ രൂപപ്പെടുത്താൻ നിശ്ചയിച്ചു. ഇതിന് 11 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ആഗസ്റ്റ് മുതൽ നൽകും. 2013 ജനുവരി ഒന്നുമുതൽ നഴ്സിങ് മേഖലയിൽ നിലവിൽ വന്ന മിനിമം വേതനം സഭയുടെ നേതൃത്വത്തിലുള്ള എല്ലാ സ്ഥാപനത്തിലും നടപ്പാക്കിയിട്ടുണ്ട്. പല സ്ഥാപനവും നിയമാനുസൃത മിനിമം വേതനത്തെക്കാൾ കൂടുതൽ നൽകുന്നുണ്ട്. കത്തോലിക്കസഭയുടെ കീഴിലുള്ള ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും നിയമാനുസൃതവും മാതൃകപരവുമായ നടത്തിപ്പിന് കെ.സി.ബി.സി രൂപപ്പെടുത്തി നൽകിയ മാനവവിഭവ പരിപാലനനയം എല്ലാ സ്ഥാപനത്തിലും നടപ്പാക്കും. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി ലേബർ കമീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ്, ഹെൽത്ത് കമീഷൻ സെക്രട്ടറി ഫാ. സൈമൺ പള്ളൂപേട്ട, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കമീഷൻ ജോയൻറ് സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ സംബന്ധിച്ചു. കപ്പലപകടം: പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും ജാമ്യാപേക്ഷ പൊലീസ് എതിര്‍ക്കും മട്ടാഞ്ചേരി: കൊച്ചി പുറംകടലില്‍ വിദേശ കപ്പലിടിച്ച് ബോട്ട് തകരുകയും രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിലെ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കപ്പല്‍ കപ്പിത്താനടക്കമുള്ള മൂന്ന് പ്രതികളുടെയും പൊലീസ് കസ്റ്റഡി കഴിഞ്ഞതിനെത്തുടർന്നാണിത്. ക്യാപ്റ്റന്‍ ഗ്രീക്ക് പൗരന്‍ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസര്‍ ഗ്രീക്ക് പൗരന്‍ ഗാല്‍നോസ് അത്നാനോയസ്, ഡെക്ക് സീമാൻ മ്യാന്മർ സ്വദേശി സെവാന എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമുള്ള വിശദമായ ചോദ്യം ചെയ്യലില്‍ അപകടം നടന്നത് കണ്ടിരുന്നതായി പ്രതികള്‍ സമ്മതിച്ചു. നേരത്തേ അപകടം നടന്നത് അറിയിെല്ലന്നായിരുന്നു കപ്പലില്‍വെച്ചുള്ള ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നത് . മര്‍ക്കൈൻറൽ മറൈന്‍ വിഭാഗം കപ്പലില്‍നിന്ന് പിടിച്ചെടുത്ത മുഴുവന്‍ രേഖകളും കൈമാറണമെന്നാവശ്യപ്പെട്ട് കോസ്റ്റല്‍ പൊലീസ് സി.െഎ ടി.എം. വര്‍ഗീസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. പ്രതികള്‍ ജാമ്യത്തിന് ജില്ല കോടതിയില്‍ അപേക്ഷ നല്‍കിയതായും വിവരമുണ്ട്. ഈ അപേക്ഷയും കോടതി പരിഗണിക്കുമെന്നാണ് വിവരം. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് കോസ്റ്റല്‍ പൊലീസ് സി.െഎ ടി.എം. വര്‍ഗീസ് പറഞ്ഞു. പ്രതികള്‍ വിദേശ പൗരന്മാരായതിനാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് കോടതിയില്‍ പറയുമെന്നാണ് വിവരം. കഴിഞ്ഞ 11ന് പുലര്‍ച്ച രണ്ടരയോടെയാണ് തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ പള്ളുരുത്തി സ്വദേശി നാസറി​െൻറ 'കാര്‍മല്‍മാത' ബോട്ടിനെ പാനമ കപ്പലായ ആംബര്‍ എൽ ഇടിച്ചുതകര്‍ത്തത്. അപകടത്തില്‍ ബോട്ട് തകരുകയും തൊഴിലാളികളായ കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അസം സ്വദേശി രാഹുല്‍ദാസ് എന്നിവര്‍ മരിക്കുകയും അസം സ്വദേശി മോത്തി ദാസിനെ കാണാതാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹൈകോടതി ഉത്തരവിനെത്തുടര്‍ന്ന് കപ്പലിലെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story