Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:42 AM GMT Updated On
date_range 6 July 2017 8:42 AM GMTഅശാസ്ത്രീയ മീഡിയൻ നീക്കുന്നില്ല കുരുതിക്കളമായി തോട്ടക്കാട്ടുകര
text_fieldsbookmark_border
അപകടങ്ങൾ കൂടുന്നു; തോട്ടക്കാട്ടുകരയിലെ അശാസ്ത്രീയ മീഡിയൻ നീക്കാൻ നടപടിയില്ല കുരുതിക്കളമായി തോട്ടക്കാട്ടുകര ആലുവ: ദേശീയപാത തോട്ടക്കാട്ടുകര കവലയിലെ അശാസ്ത്രീയ മീഡിയൻ മൂലം അപകടങ്ങൾ വർധിക്കുന്നു. നിരവധി അപകടത്തിൽ പലർക്കും ജീവൻ നഷ്ടമായിട്ടും മീഡിയൻ നീക്കംചെയ്യാൻ ദേശീയപാത അധികൃതർ തയാറാകുന്നില്ല. കഴിഞ്ഞ ആഴ്ചയിലും സ്‌കൂട്ടർ യാത്രികൻ മരിച്ചിരുന്നു. മീഡിയനില്‍ തട്ടി റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രികന്‍ കെണ്ടയ്നര്‍ ലോറി കയറി മരിക്കുകയായിരുന്നു. ആലുവ യു.സി കോളജ് കണിയാംകുന്ന് തേമാലില്‍ കണ്ണാറത്തറ വീട്ടില്‍ അബ്‌ദുൽ റഹ്മാനാണ് (72) മരിച്ചത്. മാർത്താണ്ഡവർമ പാലത്തിന് സമാന്തര പാലം വന്നതോടെ തോട്ടക്കാട്ടുകര കവല കുപ്പിക്കഴുത്തായി മാറി. ഇതോടെ ഗതാഗതക്കുരുക്കും വർധിച്ചു. ഇേത തുടർന്ന് പറവൂർ കവലക്കും തോട്ടക്കാട്ടുകരക്കും ഇടയിൽ വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണം മുന്നോട്ട് പോയില്ല. ഇതിനിെട നഗരസഭ അധികൃതർ ഇടപെട്ടതോടെ തോട്ടക്കാട്ടുകര കവലയിൽ മാത്രം കുറച്ച് വീതി കൂട്ടി. റോഡിെൻറ വളവുകൂടി നിവർത്തിയപ്പോൾ പഴയ ദിശയിലുള്ള റോഡിെൻറ പടിഞ്ഞാറ് വശത്തെ ഭാഗം ഇപ്പോൾ സർവിസ് റോഡുപോലെ കിടക്കുകയാണ്. എന്നാൽ, ഈ ഭാഗം സർവിസ് റോഡാക്കി അതിർത്തി കെട്ടുകയോ പഴയ മീഡിയൻ എടുത്തു കളയുകയോ ചെയ്തിട്ടില്ല. ഇതുമൂലം പാലം ഇറങ്ങിച്ചെല്ലുന്ന വാഹനങ്ങൾ രണ്ടുവഴിയിലൂടെയും ഓടുന്നുണ്ട്. ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. പഴയ മീഡിയനിൽ വാഹനങ്ങൾ ഇടിച്ചുകയറി ഇതിനകം നിരവധി അപകടമാണ് ഉണ്ടായിട്ടുള്ളത്. രാത്രി വാഹനങ്ങൾ മീഡിയനിൽ ഇടിച്ച് കയറുന്നത് പതിവാണ്. നഗരസഭ, ട്രാഫിക് പൊലീസ് തുടങ്ങിയവർ മീഡിയൻ പൊളിച്ചുകളയണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും വർഷങ്ങളായിട്ടും ദേശീയപാതക്കാർ അനങ്ങിയിട്ടില്ല. മൂന്നുവർഷം മുമ്പ് ഗതാഗത ഉപദേശക സമിതി ഉടൻ മീഡിയൻ പൊളിച്ചുകളയാൻ ദേശീയപാത അധികൃതർക്ക് അന്ത്യശാസനം നൽകിയിരുന്നു. അവർ പൊളിച്ചില്ലെങ്കിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇതുവരെ മീഡിയൻ നീക്കിയിട്ടില്ല.
Next Story