Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 9:01 AM GMT Updated On
date_range 5 July 2017 9:01 AM GMTആർഭാട ജീവിതത്തിന് ആട് മോഷണം; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: ആർഭാട ജീവിതം നയിക്കാൻ പകൽ ഏലൂരിൽനിന്ന് കാറിൽ ആടുകളെ മോഷ്ടിച്ച് വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കവർച്ചക്കുപയോഗിച്ച കാർ സഹിതം ഏലൂർ പൊലീസാണ് ഇവരെ പിടികൂടിയത്. കളമശ്ശേരി ഫ്ലവർ ഗാർഡനിൽ അനൂപ് (22), കലൂർ, സൗത്ത് ജനത റോഡിൽ കരിപ്പാശ്ശേരി വീട്ടിൽ അഖിൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൂന്ന് ആടുകളെ കണ്ടെടുത്തു. വാടകക്ക് കാറെടുത്ത് ആടുകളെ കവർച്ച നടത്തി കച്ചവടക്കാർക്ക് വിൽപന നടത്തി ഈ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയായി ഏലൂർ ഫെറി, മേത്താനം, വടക്കുംഭാഗം പ്രദേശങ്ങളിൽനിന്ന് നിരവധി ആടുകളെയാണ് ഇവർ മോഷ്ടിച്ചത്. പ്രദേശവാസികൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് മൊബൈൽ കവർന്ന മൂന്നു പേർ പിടിയിൽ കളമശ്ശേരി: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച് മൊബൈൽ കവർന്ന കേസിൽ മൂന്നുപേരെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ സ്വദേശികളായ കുറ്റിക്കാട്ടുകരയിൽ ബോസ്കോ കോളനിയിൽ നടുവിലെ പടവിൽ വീട്ടിൽ ശരത്കുമാർ (22), പാതാളം ഗീത സ്റ്റോപ്പിനു സമീപം വേള്ളാപ്പിള്ളി താഴത്ത് വീട്ടിൽ പ്രശാന്ത് (23), പാതാളം പഞ്ചായത്ത് കോളനിയിൽ വിജയചന്ദ്രൻ (22) എന്നിവരെയാണ് ഏലൂർ സ്റ്റേഷൻ എസ്.ഐ എ.എൽ. അഭിലാഷിെൻറ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാതാളം ഇ.ടി.എച്ച് ബാർ കോമ്പൗണ്ടിൽ മുപ്പത്തടം തോപ്പിലക്കാട്ട് ഷിബുവിനെ (26) തടഞ്ഞുനിർത്തി ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച് മൊബൈൽ ഫോൺ കവരുകയായിരുന്നു. സീനിയർ സിവിൽ ഓഫിസർമാരായ നെൽസൺ ജോർജ്, ജോസഫ് ഈപ്പൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജൂഡ്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ ഷിനു കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ വധശ്രമ കേസുകളിൽ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Next Story