Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 9:01 AM GMT Updated On
date_range 5 July 2017 9:01 AM GMTവൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു
text_fieldsbookmark_border
കൊച്ചി: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ കനിവു തേടുന്നു. മലപ്പുറം ഏറനാട് താലൂക്കില്‍ എടവണ്ണ പഞ്ചായത്തില്‍ താമസിക്കുന്ന പീടികയില്‍ ആട്ടപ്പാട്ട് വീട്ടില്‍ റോയി ജോസഫിെൻറ ഭാര്യ വിന്‍സിയാണ്(40) ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് റോയി. മൂന്നു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ബന്ധുക്കളും നാട്ടുകാരും നല്‍കിയ സഹായത്തിലാണ് ഇതുവരെ ചികിത്സ നടത്തിയത്. ദിവസം നാല്‍പതിനായിരം രൂപയോളം ചികിത്സക്ക് ചെലവാകുന്നു. എടവണ്ണ ഗ്രാമപഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തില്‍ എടവണ്ണ സര്‍വിസ് സഹകരണ ബാങ്കില്‍ പി. നജീബ് ചെയര്‍മാനും എ. അബ്ദുൽ മജീദ് കണ്‍വീനറും എ. യൂസുഫലി ട്രഷററായും ചികിത്സ സഹായനിധി കമ്മിറ്റി രൂപവത്കരിച്ചു. അക്കൗണ്ട് നമ്പര്‍: 0020070000003. ഐ.എഫ്.എസ്. കോഡ്: ഐ.സി.ഐ.സി 0000103. ഫോണ്‍: 9496978692, 9048488686.
Next Story