Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:31 PM IST Updated On
date_range 5 July 2017 2:31 PM ISTഒറ്റനികുതി കൊണ്ടുവരാൻ സർക്കാറിന് സാധിച്ചിട്ടില്ല
text_fieldsbookmark_border
കൊച്ചി: പല നികുതികൾ ഒന്നിച്ചുചേർത്ത് ജി.എസ്.ടി. എന്ന പേരിൽ ഒരൊറ്റ നികുതി ആക്കിയെന്നല്ലാതെ ഒരുനികുതി നിരക്ക് കൊണ്ടുവരാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് എറണാകുളം മർച്ചൻറ്സ് അസോസിയേഷൻ. സ്വന്തമായി കത്തെഴുതിയിരുന്ന കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത വ്യാപാരികൾ ജി.എസ്.ടിയിലേക്ക് മാറുേമ്പാൾ കമ്പ്യൂട്ടറും കണക്കുകളും അറിയാവുന്ന ആളെ നിയമിക്കേണ്ടതായിവരും. ഇക്കൂട്ടർ വരുത്തിവെക്കുന്ന െതറ്റുകൾക്ക് പിഴ നൽകേണ്ടത് വ്യാപാരികളായിരിക്കും. 14.5 ശതമാനമായിരുന്ന സേവനനികുതി 18 ശതമാനമായി വർധിപ്പിച്ചു. ജനങ്ങളിൽനിന്ന് പല പേരുകളിൽ സർക്കാർ പിരിച്ചെടുക്കുന്ന നികുതി ജനങ്ങളുടെ സേവനത്തിന് ഉപയോഗപ്പെടുത്തണം. കണക്കുകൊണ്ട് കസർത്ത് കാണിച്ചാൽ സാധനങ്ങളുടെ വില കുറയുകയില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു. ജി.എസ്.ടി: ഉടൻ വില കുറയുമെന്നത് തെറ്റിദ്ധാരണജനകം -കേരള മർച്ചൻറ്സ് േചംബർ ഒാഫ് കോമേഴ്സ് കൊച്ചി: ജി.എസ്.ടി നിലവിൽ വന്നാലുടൻ 101 ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന് ധനകാര്യമന്ത്രിയും മാധ്യമങ്ങളും ആവർത്തിച്ചുപറയുന്നത് തെറ്റിദ്ധാരണജനകമാണെന്ന് കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് ആരോപിച്ചു. ജി.എസ്.ടി പ്രാബല്യത്തിലാകുേമ്പാൾ വ്യാപാരികളുടെ പക്കലുള്ള സ്റ്റോക്കിെൻറ കാര്യത്തിലുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടികളെപ്പറ്റി സംഘടന പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും വ്യക്തമായ മറുപടിയോ മാർഗനിർദേശങ്ങേളാ ലഭിച്ചിട്ടില്ലെനും സംഘടന ഭാരവാഹികൾ പറഞ്ഞു. വ്യാപാരികൾ എഫ്.എം.സി.ജി ഉൽപന്നങ്ങളും മരുന്നുകളും സ്റ്റോക്ക് തീരുന്നതുവരെ നഷ്ടം സഹിച്ച് വിൽക്കുകയോ അല്ലാത്തപക്ഷം വിലകൂട്ടി വിൽക്കുകയോ ചെയ്യേണ്ടിവരും. സർക്കാർ നടത്തുന്ന പ്രചാരണങ്ങൾ വ്യാപാരികൾക്ക് ദോഷകരമാകുമെന്നും നിജസ്ഥിതി അറിയാവുന്ന ധനമന്ത്രി വ്യാപാരികളെ താക്കീത് ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നും വ്യാപാരികളെ കൊള്ളലാഭക്കാരായി ഉപഭോക്താക്കളുടെ മുന്നിൽ ചിത്രീകരിക്കുന്ന തരത്തിെല പ്രസ്താവനകൾ തീർത്തും പ്രതിഷേധാർഹമാണെന്നും കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് വി.എ. യൂസുഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും പ്രസ്താവിച്ചു. വിവിധ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം ചേർന്ന് ഭാവിപരിപാടികർ തീരുമാനിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story