Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പി നനഞ്ഞാൽ...

കമ്പി നനഞ്ഞാൽ വെള്ളമില്ലാത്ത അവസ്ഥ ^വൈദ്യുതി ശുദ്ധജല ഉപഭോക്തൃ അസോ.

text_fields
bookmark_border
കമ്പി നനഞ്ഞാൽ വെള്ളമില്ലാത്ത അവസ്ഥ -വൈദ്യുതി ശുദ്ധജല ഉപഭോക്തൃ അസോ. കൊച്ചി: മഴ പെയ്ത് കമ്പി നനഞ്ഞാൽ വെളിച്ചമില്ലാത്ത അവസ്ഥയാണെന്ന് കേരള വൈദ്യുതി ശുദ്ധജല ഉപഭോക്തൃ അസോസിയേഷൻ. ജില്ലയുടെ കിഴക്കൻമേഖലയിലെ കാർഷിക-വ്യവസായിക-വിദ്യാഭ്യാസ പ്രദേശങ്ങളായ വേങ്ങൂർ, ഒാടക്കാലി, കോട്ടപ്പടി, ഉൗഞ്ഞാലിപ്പാറ, പുന്നേക്കാട്, പാലമറ്റം, നാടുകാണി, തൃക്കാരിയൂർ, പിണ്ടിമന മേഖലകളിലാണ് ദുരവസ്ഥയെന്ന് അസോസിയേഷൻ മധ്യമേഖല പ്രസിഡൻറ് പി.സി. ജോർജ് പറഞ്ഞു. ഇൗ സ്ഥിതി തുടർന്നാൽ വൈദ്യുതി ബോർഡി​െൻറ മധ്യമേഖല ചീഫ് എൻജിനീയർ ഒാഫിസിനുമുന്നിൽ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ മധ്യമേഖല സെക്രട്ടറി പി.എ. മാമച്ചൻ അധ്യക്ഷതവഹിച്ചു. എം.പി. ബേബി, എം.സി. അയ്യപ്പൻ, എം.പി. എസ്തഫാനോസ്, എം.കെ. രഘു, വി.പി. ജോയ്, ഇ.ജെ. വർഗീസ്, ബിനോയ് ആൻറണി, കെ.ഡി. വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story