Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:31 PM IST Updated On
date_range 5 July 2017 2:31 PM ISTകോഴിയിറച്ചി വിലവർധന: സർക്കാർ ഇടപെടണം –കെ.എച്ച്.ആർ.എ
text_fieldsbookmark_border
ആലപ്പുഴ: കോഴിയിറച്ചി വിലവർധന തടയാൻ സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. ജൂലൈ ഒന്നുമുതൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ കോഴിക്ക്മേലുണ്ടായിരുന്ന 14.5 പർച്ചേഴ്സ് ടാക്സ് റദ്ദായിരിക്കുകയാണ്. ഒരുകിലോ കോഴിക്ക് 100 രൂപ ഉണ്ടായിരുന്ന സാഹചര്യത്തിൽ 14 രൂപയായിരുന്നു നികുതി. ജി.എസ്.ടി നിലവിൽ വന്നപ്പോൾ വിലകുറയേണ്ട സാഹചര്യത്തിൽ ഇപ്പോൾ കിലോക്ക് 30 രൂപയോളം വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. കൃത്രിമമായി വില വർധിപ്പിക്കുന്ന കോഴി വ്യാപാരികളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കെ.എച്ച്.ആർ.എ പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story