Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോഴി ഇറച്ചി വില വർധന...

കോഴി ഇറച്ചി വില വർധന താൽക്കാലികം ^ഒാൾ കേരള പൗൾട്രി ഫെ​ഡറേഷൻ

text_fields
bookmark_border
കോഴി ഇറച്ചി വില വർധന താൽക്കാലികം -ഒാൾ കേരള പൗൾട്രി ഫെഡറേഷൻ ആലപ്പുഴ: കോഴി ഇറച്ചി വില വർധന താൽക്കാലികമെന്ന് ഒാൾ കേരള പൗൾട്രി ഫെഡറേഷൻ. ചരക്ക് സേവന നികുതി നടപ്പാക്കുേമ്പാൾ കോഴി ഇറച്ചിക്ക് വിലകുറയുമെന്ന കർഷകരുടെ ആശങ്ക കാരണം ഉൽപാദനം കുറച്ചതാണ് ഇപ്പോഴത്തെ വില വർധിക്കാൻ കാരണമെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. ജി.എസ്.ടി ക്ക് മുമ്പ് നിലനിന്നിരുന്ന 14.5 ശതമാനം ടാക്സ് ഒഴിവാകുേമ്പാൾ ഉൽപാദന െചലവിനേക്കാൾ വിലകുറച്ച് കോഴി ഇറച്ചി വിൽക്കേണ്ടിവരും എന്ന ആശങ്ക ഉൽപാദനം കുറയാൻ ഇടയാക്കി. തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും വിവിധ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യം മുതലെടുത്ത് ജി.എസ്.ടി നടപ്പായശേഷവും കുത്തകകമ്പനികൾ വിലകുറക്കാൻ തയാറാകാതിരിക്കുകയാണ്. വില വർധന താൽക്കാലികം മാത്രമാണെന്നും വരും ദിവസങ്ങളിൽ ഉൽപാദനം വർധിക്കുന്നതോടെ വില കുറയുമെന്നും അസോസിയേഷൻ ഭാരവാഹികളായ താജുദ്ദീൻ എസ്.കെ. നസീർ, രവീന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story