Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:31 PM IST Updated On
date_range 5 July 2017 2:31 PM ISTഡേ കെയർ രജിസ്ട്രേഷൻ: നടപടി ഉൗർജിതമാക്കി കോർപറേഷൻ
text_fieldsbookmark_border
കൊച്ചി: നഗരത്തിൽ പ്രവർത്തിക്കുന്ന ഡേ കെയറുകളുടെ വിവരം ശേഖരിക്കാൻ നഗരസഭ നടപടി തുടങ്ങി. നിലവിൽ ഡേ കെയറുകളോട് കോർപറേഷൻ ഒാഫിസിൽ നേരിട്ട് രജിസ്റ്റർ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കോർപറേഷൻ ഒാഫിസിൽ പ്രത്യേക െഡസ്ക് സജ്ജമാക്കും. മുന്നൂറോളം രജിസ്ട്രേഷനുകളാണ് പ്രതീക്ഷിക്കുന്നതെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കോർപറേഷൻ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനിമോൾ മാധ്യമത്തോട് പറഞ്ഞു. ജൂൺ 30ന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് നേരേത്ത കോർപറേഷൻ ഡേ കെയറുകളോട് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കം പൂർത്തിയാകാത്തതിനാൽ ഇൗ തീയതി വീണ്ടും നീട്ടിയേക്കും. പാലാരിവട്ടത്തെ ഡേ കെയര്‍ സെൻററില്‍ ഉടമ കൊച്ചുകുട്ടികളെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്യുന്ന വിഡിയോ േമയ് 23നാണ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നഗരത്തിലെ പല ഡേ കെയറുകളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇത്തരം സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനടക്കം നിർബന്ധമാക്കാൻ കോർപറേഷൻ തീരുമാനമെടുത്തത്. നിലവിൽ കോർപറേഷൻ തലത്തിലെ രജിസ്ട്രേഷനാണ് നടക്കുന്നത്. ഗവൺമെൻറ് ഇത്തരം സ്ഥാപനങ്ങൾക്കായുള്ള ബൈലോ തയാറാക്കിവരുകയാണ്. ലഭിക്കുന്ന അപേക്ഷയിൽ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി നൽകിയ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പു വരുത്തും. നിലവിലെ അപേക്ഷയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനസാഹചര്യങ്ങളുൾപ്പെടെയുള്ള പ്രാഥമിക കാര്യങ്ങളാണ് ചോദിച്ചറിയുന്നതെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ തലത്തിൽ പുതിയ ബൈലോ നിലവിൽ വന്ന ശേഷം കൂടുതൽ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മിനിമോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story