Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദിപമ്പയ്ക്കായി ഗാനം...

ആദിപമ്പയ്ക്കായി ഗാനം ഒരുങ്ങി; മോഹൻലാൽ പ്രകാശനം ചെയ്തു

text_fields
bookmark_border
ആദിപമ്പക്ക് ഗാനം ഒരുങ്ങി; മോഹൻലാൽ പ്രകാശനം ചെയ്തു ചെങ്ങന്നൂർ: വരട്ടാർ ആദിപമ്പ നദികളുടെ പുനരുജ്ജീവനം പ്രമേയമാക്കി എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡോക്യുമ​െൻററിയുടെ വിഷയാവതരണ ഗാനം നടൻ മോഹൻലാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ടി.എൻ. സീമക്ക് നൽകി പ്രകാശനം ചെയ്തു. നമ്മുടെ പല നദികളും കടലിൽ ചെന്നുചേരുന്നില്ല എന്നത് ദുഃഖകരമായ സത്യമാണെന്ന് മോഹൻലാൽ പറഞ്ഞു. വരട്ടാറിനെ ആ പട്ടികയിൽനിന്ന് ഒഴിവാക്കാൻ കഴിയുന്നത് തന്നെ ജനങ്ങളുടെ കൂട്ടായ്മയുടെ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മധു വാസുദേവൻ രചന നിർവഹിച്ച ഗാനം സംഗീതം നൽകി ആലപിച്ചത് ശ്രീവത്സൻ ജെ. മേനോൻ ആണ്. അരുൺ നാരായണൻ നിർമിക്കുന്ന ഡോക്യുമ​െൻററിക്ക് വേണ്ടിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. പുഴകളുടെ പൊതുവായ ദുരവസ്ഥ കൂടി വിവരിക്കുന്ന വരട്ടാർ ശീർഷകഗാനം കേരളത്തിലെ മുഴുവൻ പുഴകളുടെ വീണ്ടെടുപ്പിനുള്ള ഉണർത്തുപാട്ടായി ഉപയോഗിക്കാൻ കഴിയുമെന്ന് ടി.എൻ. സീമ പറഞ്ഞു. പ്രകാശനച്ചടങ്ങിൽ പത്തനംതിട്ട ജില്ല പ്ലാനിങ് കമ്മിറ്റിയിലെ സർക്കാർ നോമിനി എൻ. രാജീവ്, വരട്ടെ ആർ. ജനകീയ കൂട്ടായ്മയുടെ പ്രവർത്തകരായ ഹരീഷ്‌കുമാർ എ.എസ്. രാജീവ് പള്ളത്ത് എന്നിവർ സംസാരിച്ചു. ചിത്രം AKL50 -വരട്ടാർ ആദിപമ്പ നദികളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട ഡോക്യുമ​െൻററിയുടെ വിഷയാവതരണ ഗാനം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ടി.എൻ. സീമക്ക് നൽകി പ്രകാശനം ചെയ്യുന്നു ബൈക്കിൽ പോയ യുവാവിന് കുത്തേറ്റു ചെങ്ങന്നൂർ: ബൈക്കിൽ പോയ യുവാവിനെ തടഞ്ഞ് നിർത്തി കുത്തി പരിക്കേൽപിച്ചതായി പരാതി. കൊല്ലകടവ് ചെറിയനാട് ചെറുവല്ലൂർ സജീവ് ഭവനത്തിൽ സജീവിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച രാത്രി കൊല്ലകടവിലാണ് സംഭവം. സജീവിനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സജീവി​െൻറ തോളുകളിലും വലതു കൈമുട്ടിനും താടിക്കും കൈവെള്ളക്കും പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊല്ലകടവ് സ്വദേശികളും ബന്ധുക്കളുമായ അഞ്ചു പേരുൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story