Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:29 PM IST Updated On
date_range 5 July 2017 2:29 PM ISTനാളികേര സംഭരണവും, കൊപ്രാ ഡ്രയർ യൂനിറ്റ് നിർമാണോദ്ഘാടനവും
text_fieldsbookmark_border
നാളികേര സംഭരണവും, കൊപ്രാ ഡ്രയർ യൂനിറ്റിെൻറ നിർമാണോദ്ഘാടനവും മാന്നാർ: നാളികേര സംഭരണവും കൊപ്രാ ഡ്രയർ യൂനിറ്റിെൻറ നിർമാണോദ്ഘാടനവും ബുധനാഴ്ച നടക്കും. മാന്നാർ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷെൻറ നേതൃത്വത്തിൽ കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് സമീപം 25 ലക്ഷം രൂപ ചെലവഴിക്കുന്ന കൊപ്രാ ഡ്രയർ യൂനിറ്റിൽ 65,000 തേങ്ങ വരെ ഉണക്കുന്നതിനുള്ള സംവിധാനo ഉണ്ടാകുമെന്ന് ഭാരവാഹികളായ കെ. ബാലസുന്ദരപ്പണിക്കർ, സതീഷ് ശാന്തിനിവാസ്, പി. രാമചന്ദ്രൻ നായർ, എം. രാജശേഖരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുട്ടേൽ എം.ഡി എൽ.പി സ്കൂളിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ചേരുന്ന സമ്മേളനം ഓണാട്ടുകര നാളികേര ഉൽപാദക കമ്പനി ചെയർമാൻ കറ്റാനം ഷാജി ഉദ്ഘാടനം ചെയ്യും. കാർത്തികപ്പള്ളി താലൂക്കിലെ റേഷൻ കാർഡ് വിതരണം ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ റേഷൻ കാർഡ് വിതരണം ജൂലൈ ആറ്, ഏഴ്, 10, 11 തീയതികളിൽ നടക്കും. ജൂലൈ ആറിന് റേഷൻ കട നമ്പർ 31- കെ.പി.എ.സി ജങ്ഷൻ, 49- സെൻറ് ജോർജ് ആശുപത്രിക്ക് സമീപം, 50- കാക്കനാട്, 51- എരുവ കിഴക്ക് കായംകുളം, 266- കരീപിടിക ജങ്ഷൻ, 38-റെയിൽവേ സ്റ്റേഷൻ റോഡ്, 139- കോളജ് ജങ്ഷന് വടക്കുവശം നങ്ങ്യാർകുളങ്ങര, 145,146- ക്രഡിറ്റ് ട്യൂഷൻ സെൻറർ കാർത്തികപ്പള്ളി. ജൂലൈ ഏഴിന് 58- കൊറ്റുകുളങ്ങര, 61- ഐ.കെ. ജങ്ഷൻ, 64- ഞാവക്കാട് എൽ.പി.എസ്, 247-ഗവ.എൽ.പി.എസ്. കാപ്പിൽകിഴക്ക്, 272-കാങ്കാലിൽ ജങ്ഷൻ, 88-എസ്.എൻ.ഡി.പി. ബിൽഡിങ് പറവൂർ ജങ്ഷന് പടിഞ്ഞാറ് വശം, 256- പാണ്ഡവർകാവ് ജങ്ഷൻ, ആശുപത്രിമുക്ക്, 14- ഗോവിന്ദമുട്ടം കരൂർ, 82- കോട്ടാച്ചിറ മഞ്ഞാടിമുക്ക്. ജൂലൈ 10ന് റേഷൻ കട നമ്പർ 84- മരക്കാലേത്ത് ജങ്ഷൻ പുതിയവിള, 85- പേരാത്ത്മുക്ക് പുതിയവിള, 90-ഓണംപള്ളിൽ ജങ്ഷൻ, 92-മാടമ്പിൽ ജങ്ഷൻ, 93- ആനയടി ജങ്ഷൻ കണ്ടല്ലൂർ സൗത്ത്, 94-മാടമ്പിൽ ജങ്ഷൻ, 95- പൈപ്പ് ജങ്ഷൻ കണ്ടല്ലൂർ, 120- വെട്ടത്തുമുക്കിന് പടിഞ്ഞാറ്, 121- എസ്.സി.ബി. 731 മായിക്കൽ. ജൂലൈ 11ന് 123-മുതുകുളം എച്ച്.എസ്.എസിന് സമീപം, 126-കുരുമ്പ്കര ക്ഷേത്രത്തിന് സമീപം, 130- ചൂളത്തെരുവ് ജങ്ഷന് സമീപം, 131-ചൂളത്തെരുവ്, 252- വടക്കൽകോയിക്കൽക്ഷേത്രം, 74- എരുവ, 78- മാളിയേക്കൽ, 80- എസ്.സി.ബി 2992, പുല്ലുകുളങ്ങര, 136- ചിങ്ങോലി എന്നിവിടങ്ങളിലാണ് വിതരണം. കേന്ദ്രങ്ങളിൽ രാവിലെ 10 നും വൈകീട്ട് അഞ്ചിനും ഇടയിൽ കാർഡുടമകളോ, കാർഡിൽ ഉൾപ്പെട്ട മറ്റംഗങ്ങളോ നിലവിലുള്ള റേഷൻകാർഡും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story