Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.യു പ്രവർത്തകർ...

കെ.എസ്​.യു പ്രവർത്തകർ അധ്യാപകരോട്​ മോശമായി പെരുമാറി​െയന്ന്​ പരാതി

text_fields
bookmark_border
കായംകുളം: കരീലക്കുളങ്ങര കിറ്റ് ഇംഗ്ലീഷ് സ്കൂളിൽ കെ.എസ്.യു പ്രവർത്തകർ അതിക്രമിച്ചുകയറി അധ്യാപകരോട് മോശമായി പെരുമാറിെയന്ന്പരാതി. വിവരം അന്വേഷിക്കാനെത്തിയ ട്രസ്റ്റ് ചെയർമാൻ അബ്ദുല്ലക്കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതായും കായംകുളം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കെ.എസ്.യുവി​െൻറ വിദ്യാഭ്യാസ ബന്ദി​െൻറ ഭാഗമായി ചൊവ്വാഴ്ച സ്കൂളിന് അവധി നൽകിയിരുന്നു. എന്നാൽ, ക്ലാസ്മുറികളിൽ കുട്ടികളുണ്ടോയെന്ന് അറിയാനെന്ന ഭാവത്തിൽ അകത്തുകടന്ന ഒരുസംഘം കെ.എസ്.യുക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു. ആക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ കായംകുളം: കുളിക്കുന്നത് മൊബൈൽ ഫോൺ കാമറയിൽ പകർത്തിയെന്ന് പറഞ്ഞ് വീട്ടമ്മയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സുരേഷാണ് (31) പിടിയിലായത്. ജൂണിലായിരുന്നു സംഭവം. വീട്ടുകാർ നൽകിയ പരാതിയിലാണ് നടപടിയുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story