Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:29 PM IST Updated On
date_range 5 July 2017 2:29 PM ISTകേരള സർവകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനം; സപ്ലിമെൻററി അലോട്ട്‌മെൻറ് -
text_fieldsbookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2017--18 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് http://admissions.keralauniversity.ac.in വെബ്‌സൈറ്റില്‍ ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെൻറ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്‌മെൻറ് സംവിധാനത്തിലൂടെ ഇതുവരെ ഒരു കോളജിലും പ്രവേശനംലഭിക്കാത്തതും എന്നാല്‍ സപ്ലിമെൻററി അലോട്ട്മെൻറില്‍ അലോട്ട്‌മെൻറ് ലഭിക്കുകയും ചെയ്തവര്‍ അഡ്മിഷന്‍ ഫീസ് അടക്കുന്നതിനുള്ള ചെലാന്‍ പ്രിൻറൗട്ടെടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടക്കണം. ജനറല്‍ വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ് ഫീസ്. ഫീസ് അടച്ചവര്‍ ഫീസ് അടച്ചതിെൻറ വിവരം വെബ്‌സൈറ്റില്‍ നല്‍കിയശേഷം അലോട്ട്‌മെൻറ് മെമ്മോ പ്രിെൻറടുത്ത് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കോളജില്‍ പ്രവേശനംനേടണം. കോളജുകളില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് സപ്ലിമെൻററി അലോട്ട്മെൻറില്‍ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്‌മെൻറ് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനം നേടിയ കോളജില്‍നിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്‌മെൻറ് ലഭിച്ച കോളജില്‍ പ്രവേശനംനേടണം. സപ്ലിമെൻററി അലോട്ട്മെൻറില്‍ പുതുതായി അലോട്ട്‌മെൻറ് ലഭിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ഫീസ് അടച്ച വിവരം വെബ്‌സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ അലോട്ട്‌മെൻറ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. കോളജില്‍ പ്രവേശനംനേടിയ ശേഷം ഹയര്‍ ഓപ്ഷനിലേക്ക് സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രകാരം അലോട്ട്‌മെൻറ് ലഭിക്കുന്നവര്‍ക്കും ലോഗിന്‍ ചെയ്ത് അലോട്ട്‌മെൻറ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെൻറ് ലഭിച്ച കോളജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ എടുക്കേണ്ട തീയതി എന്നിവ അലോട്ട്‌മെൻറ് മെമ്മോയില്‍ ഉണ്ടായിരിക്കും. ജൂലൈ ഏഴ് വരെയാണ് കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടത്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് കോളജുകളില്‍ അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെൻറ് റദ്ദാകും. സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രകാരം ലഭിക്കുന്ന കോളജ്/കോഴ്‌സ് എന്നിവയില്‍ തൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കണമെങ്കിലും അലോട്ട്‌മെൻറ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് കോളജില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. പ്രവേശനം നേടിയ ശേഷം സീറ്റില്‍ തൃപ്തരാണെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 11ന് വൈകീട്ട് അഞ്ച് വരെ നീക്കംചെയ്യാം. നിലനിര്‍ത്തപ്പെടുന്ന ഹയര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെൻറില്‍ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story