Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:29 PM IST Updated On
date_range 5 July 2017 2:29 PM ISTകുസാറ്റ് വാർത്തകൾ
text_fieldsbookmark_border
മറൈൻ എൻജിനീയറിങ്ങിൽ എം.ടെക് സീറ്റ് ഒഴിവ് കൊച്ചി: കൊച്ചി സർവകലാശാല കെ.എം സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ എം.ടെക് (മറൈൻ എൻജിനീയറിങ്) കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ഏഴിന് രാവിലെ ഒമ്പതിന് അസ്സൽ സർട്ടിഫിക്കറ്റുകളും നാല് പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസുമായി (64,000 രൂപ) മറൈൻ എൻജിനീയറിങ് ഓഫിസിൽ എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് www.cusat.nic.in or www.cusat.ac.in ഫോൺ : 0484--2576606, 9961000760. ഗൾഫ് പ്രവാസികളുടെ കുട്ടികൾക്ക് സീറ്റ് സംവരണം ബി.ടെക്/എം.ടെക്, (അറ്റ്മോസ്െഫറിക് സയൻസ്) കോഴ്സുകളിൽ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്കും ഇന്ത്യൻ വംശജരായ വിദേശികൾക്കും/വിദേശ പൗരത്വമുള്ള ഇന്ത്യക്കാരുടെ(പി.ഐ.ഒ/ഒ.സി.ഐ) മക്കൾക്കും ഈ വർഷം മുതൽ അഞ്ച് ശതമാനം സീറ്റ് സംവരണം. വിദേശ വിദ്യാർഥികൾക്കും അഞ്ചുശതമാനം സംവരണം ഉണ്ടാകും. ഇന്ത്യൻ എംബസിയോ ഗവൺമെൻറ് ഏജൻസിയോ സാക്ഷ്യപ്പെടുത്തിയ എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റ് ഉള്ളവരുടെ മക്കൾക്ക് അപേക്ഷിക്കാം. ഈ വർഷത്തെ ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികൾക്കും നിശ്ചിത യോഗ്യതയുള്ള പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും കുസാറ്റിെൻറ ഓൺലൈൻ പോർട്ടലിൽ (www.cusat.nic.in) ജൂലൈ 12 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസ് 100 യു.എസ് ഡോളർ അല്ലെങ്കിൽ തത്തുല്യ ഇന്ത്യൻ രൂപ. സർവകലാശാലയുടെ തൃക്കാക്കര കാമ്പസിെല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലാണ് ബി.ടെക് ക്ലാസുകൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story