Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:29 PM IST Updated On
date_range 5 July 2017 2:29 PM ISTപൂച്ചാക്കലിൽ തെരുവുവിളക്കുകൾ തെളിയുന്നില്ല
text_fieldsbookmark_border
പൂച്ചക്കൽ: പാണാവള്ളി പഞ്ചായത്തിൽ പലയിടത്തും തെരുവുവിളക്കുകൾ തെളിയുന്നില്ല. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ,- ആലുംമാവുങ്കൽ റോഡ്, പൂച്ചാക്കൽ പാലം, കുഞ്ചരം ഗിരിജൻ കോളനി റോഡ്, ഇടറോഡുകൾ എന്നിവിടങ്ങളിൽ മാസങ്ങളായി വഴിവെളിച്ചമില്ല. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കാട് പിടിച്ചു കിടക്കുന്ന ഭാഗങ്ങളിൽ ഇഴജന്തു, തെരുവുനായ് ശല്യവുമുണ്ട്. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നതും പതിവാണ്. മോഷണവും വർധിച്ചതായി നാട്ടുകാർ പറഞ്ഞു. ലഹരിവിരുദ്ധ സദസ്സ് വടുതല: എ.കെ.ജി വായനശാല ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ഫാക്കൽറ്റി ശശികല രമേശ് ലഹരി വിമുക്ത ക്ലാസ് നയിച്ചു. വായനശാല പ്രസിഡൻറ് വി.എസ്. അജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തങ്ങളായ കെ.പി. കബീർ, ബിനിത പ്രമോദ്, റിട്ട. ഹെഡ്മാസ്റ്റർ ശിവകുമാർ, അധ്യാപകൻ പി.ഡി. ജോഷി, പി.സി. രമേഷ് എന്നിവർ സംസാരിച്ചു. സമ്മാന വിതരണം ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി റമദാനിൽ നടത്തിയ സൂറത്തുൽ ഫാത്വിർ മത്സര പരീക്ഷയിൽ പുരുഷ--വനിത വിഭാഗങ്ങളിൽ ഒന്നാം സമ്മാനാർഹരായ പി.എ. അഷ്റഫിനും സുബൈദക്കും പ്രാദേശിക അമീർ ടി.കെ. സൈദ് മുഹമ്മദും മർക്കസ് സ്കൂൾ മാനേജർ സലീമും സമ്മാനം നൽകി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിച്ച അഫ്രക്ക് ഏരിയ അസി. സെക്രട്ടറി സിയാദ് ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story