Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി നിയന്ത്രണം വിട്ട്...

ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്​റ്റ്​ തകര്‍ത്തു

text_fields
bookmark_border
മൂവാറ്റുപുഴ: പുളിന്താനം പള്ളിത്താഴത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ പേത്താടെ പോത്താനിക്കാട്ടുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടറുകള്‍ കാലിയായിരുന്നതിനാലും റോഡി​െൻറ വലതുവശത്തെ തിട്ടയില്‍ ലോറി ഇടിച്ചുനിന്നതിനാലും വന്‍ ദുരന്തം ഒഴിവായി. പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി അധികൃതര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി മാറ്റിയത്. വലിയ ഇറക്കവും വളവുമുള്ള ഈ ഭാഗത്ത് അപകടം പതിവാണ്. മാസങ്ങള്‍ക്കുമുമ്പ് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് എറണാകുളം സ്വദേശി മരിച്ചതും ഈ ഭാഗത്താണ്. ചിത്രം:- പുളിന്താനത്ത് അപകടത്തില്‍പെട്ട ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story