Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയൽക്കാരനെ മർദിച്ച...

അയൽക്കാരനെ മർദിച്ച സംഭവം; വിശദാന്വേഷണത്തിന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: കലൂരിലെ സ്കൈലൈൻ ടോപ്പാസ് ഫ്ലാറ്റിൽ താമസിക്കുന്ന ആൾ അയൽവാസിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചെന്ന പരാതിയെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശകമീഷൻ ഉത്തരവ്. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആഗസ്റ്റ് ഒമ്പതിന് കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലെ സിറ്റിങ്ങിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. കലൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന ബിജു മാണി േപാൾ ഫയൽചെയ്ത പരാതിയിലാണ് ഉത്തരവ്. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ പോളച്ചൻ മണിയംകോട് ഇരുമ്പുവടികൊണ്ട് തന്നെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സംഭവം രണ്ടുപേർ കണ്ടതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. തന്നെ മനഃപൂർവം അപകടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എതിർകക്ഷി ഒരു പ്രാദേശിക രാഷ്ട്രീയ നേതാവായതിനാൽ പൊലീസ് സഹായിച്ചതായി പരാതിയിൽ പറയുന്നു. പേരിനുമാത്രം കേസ് രജിസ്റ്റർചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story