Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യമേഖലയിലെ...

മത്സ്യമേഖലയിലെ സബ്സിഡികൾ ഫലപ്രദമാണോയെന്ന് പരിശോധിക്കണം –നിതി ആയോഗ് ഉപദേശകൻ

text_fields
bookmark_border
കൊച്ചി: മത്സ്യമേഖലയിലെ സബ്സിഡികൾ ഫലപ്രദമാണോ എന്നത് പഠനവിധേയമാക്കണമെന്ന് നിതി ആയോഗ് ഉപദേശകൻ ഡോ. അശോക് ജയിൻ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ആരംഭിച്ച ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽ സമ്പത്തി​െൻറ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്തുന്നതിന് സബ്സിഡികളെക്കുറിച്ച് പഠനം നടത്തേണ്ടത് ആവശ്യമാണ്. സബ്സിഡികൾ നൽകുന്നത് അനധികൃത മത്സ്യബന്ധനരീതികൾ വർധിക്കാൻ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ച സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിൽ മിക്ക സംസ്ഥാനങ്ങളും ജാഗ്രത കാണിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നിതി ആയോഗ് നിർദേശങ്ങൾ അയക്കും. കടൽ സമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ കർമപദ്ധതി രൂപപ്പെടുത്തുന്നതിന് സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിൽ കേന്ദ്രമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സമുദ്രശാസ്ത്രജ്ഞർ, പരിസ്ഥിതിവിദഗ്ധർ, വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ്, വനം, പരിസ്ഥിതി, തീരദേശ പരിപാലനം, വ്യവസായം, സമുദ്രവികസനം തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യാഗസ്ഥർ തുടങ്ങിയവരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. ചട്ടങ്ങളും നിയന്ത്രണങ്ങളും എല്ലാ സംസ്ഥാനത്തും ഒരുപോലെ ബാധകമാക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അമിതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികൾ തടയുന്നതിന് നിയമം കർക്കശമാക്കണമെന്നും ശിൽപശാലയിൽ നിർദേശമുയർന്നു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്- ഇന്ത്യ േപ്രാഗ്രാം ഡയറക്ടർ സേജൽ വോറ, സിഫ്റ്റ് ഡയറക്ടർ ഡോസി എൻ. രവിശങ്കർ, ഡോ. പ്രവീൺ പുത്ര എന്നിവർ സംസാരിച്ചു. നിതി ആയോഗ്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് സി.എം.എഫ്.ആർ.ഐ ശിൽപശാല നടത്തുന്നത്. ബുധനാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story