Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇലഞ്ഞി ഗ്രാമം ലഹരിയുടെ...

ഇലഞ്ഞി ഗ്രാമം ലഹരിയുടെ പിടിയിൽ

text_fields
bookmark_border
കൂത്താട്ടുകുളം: അമരുന്നതായി വ്യാപക പരാതി. നീതിപാലകരെ ഭയമില്ലാതെ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ലഹരി ഉപഭോക്താക്കളാണ്. മദ്യവും മയക്കുമരുന്നും ഇലഞ്ഞിയില്‍ സുലഭം. ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലങ്ങളില്‍ ലഹരി എത്തിച്ചുനല്‍കാന്‍ കഴിവുള്ള ഇടനിലക്കാര്‍ ഉണ്ട്. സുഹൃത്തുക്കൾ വഴിയാണ് കഞ്ചാവ് ഉൾപ്പെടെയുള്ളവയുടെ വിൽപന. വിശ്വസ്തരെ മാത്രമേ ശൃംഖലയിൽ ഉൾപ്പെടുത്തൂ. ഇതരസംസ്ഥാന തൊഴിലാളികളെയും വിൽപനക്ക് ഉപയോഗിക്കുെന്നന്നും പറയുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ നടക്കുന്ന തുറന്ന മദ്യക്കച്ചവടവും നിരോധിത ലഹരി ഉൽപന്നങ്ങളുടെ വന്‍ശേഖരവും ഇലഞ്ഞിയിലും പരിസരങ്ങളിലുമുണ്ട്. കച്ചവടസ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയാൽ വളരെ കുറച്ച് ലഹരി ഉൽപന്നങ്ങളേ കണ്ടെത്താനാകൂ. പിടിക്കപ്പെടുന്ന കച്ചവടക്കാർ വലിയ ശിക്ഷയില്ലാതെ എളുപ്പം രക്ഷപ്പെടുന്നു. കടകളിലേക്ക് ലഹരിയെത്തുന്ന വഴിയും സംഭരണ കേന്ദ്രവും പൊലീസിന് കണ്ടെത്താനാകാതെ പോവുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ കൂരുമലയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കളും നിരോധിത ലഹരി ഉൽപന്നങ്ങളും ലഭ്യമാണ്. സന്ധ്യക്ക് ഇലഞ്ഞിയിലെ പ്രാദേശിക റോഡുകളില്‍ മദ്യപരുടെ ശല്യം കൂടിവരുന്നതായി പരാതിയുണ്ട്. പലപ്പോഴും മദ്യപരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസില്‍ അറിയിക്കാറുണ്ടെങ്കിലും വിവരമറിഞ്ഞ് കൂത്താട്ടുകുളത്തുനിന്ന്‍ എത്തുമ്പോഴേക്കും ഇവര്‍ കടക്കാറാണ് പതിവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story