Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:24 PM IST Updated On
date_range 5 July 2017 2:24 PM ISTകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍
text_fieldsbookmark_border
വൈപ്പിന്‍: വസ്തുവിെൻറ പോക്കുവരവിന് വീട്ടമ്മയില്‍നിന്ന് 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥന് അറസ്റ്റിലായി. ഞാറക്കല്‍ വില്ലേജ് ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സി.ടി. ഷിബുവാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. കടവന്ത്രയിലെ ആൻറി കറപ്ഷന്‍ ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റുചെയ്തത്. പള്ളിപ്പുറം വില്ലേജ് ഓഫിസില്‍ പോക്കുവരവ് നടത്തിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. നായരമ്പലം തേങ്ങാത്തറ സ്വദേശിയായ ഷിബു ഒരു മാസം മുമ്പാണ് ഞാറക്കല്‍ വില്ലേജ് ഓഫിസില്‍ സ്ഥലം മാറിയെത്തിയത്. അതിനുമുമ്പ് പള്ളിപ്പുറം വില്ലേജിലായിരുന്നു. ഞാറക്കല്‍ രജിസ്റ്റർ ഒാഫിസിന് സമീപത്തെ റോഡില്‍െവച്ചാണ് പണം കൈമാറ്റം നടന്നത്. അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് സംഘം വില്ലേജ് ഓഫിസറുടെ തേങ്ങാത്തറയിലെ വീട്ടിലും എത്തി. കോണ്‍ഗ്രസ് എസിെൻറ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയുടെ നേതാവാണ് അറസ്റ്റിലായ ഷിബു. എറണാകുളം സെന്‍ട്രല്‍ റേഞ്ച് എറണാകുളം റേഞ്ച് എസ്.പി. തോംസണ്‍ ജോസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ഡി. അശോക് കുമാറിെൻറ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റുചെയ്തത്. ഉദ്യോഗസ്ഥരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story