Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകല്ലൂര്‍ക്കാട്...

കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യകേന്ദ്രം: ലാബ് നിർത്തിയതിൽ ​പ്രതിഷേധിച്ച്​ ബി.ഡി.ഒയെ ഉപരോധിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം നിർത്തിയതിനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ജോയൻറ് ബി.ഡി.ഒയെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയത്തുടര്‍ന്ന് സമീപ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരില്‍ ഒരാളെ കല്ലൂര്‍ക്കാേട്ടക്ക് മാറ്റി നിയമിക്കാന്‍ തീരുമാനമായി. താല്‍ക്കാലിക ലാബ് ടെക്‌നീഷ്യ​െൻറ അപേക്ഷ സ്വീകരിക്കാനും ധാരണയായതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിെല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യ​െൻറ ഒഴിവ് നികത്താതെ ഒന്നരമാസമായി ലാബ് പ്രവര്‍ത്തനം നിർത്തിെവച്ചിരിക്കുകയാണ്. മഴക്കാലമായതോടെ പനിയും മറ്റ് പകര്‍ച്ചവ്യാധികളും പിടിപെട്ട് ദിേനന ഇരുനൂറി-ലേറെ രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. രക്തപരിശോധനക്കും മറ്റുമായി ഇവർ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ജൂൺ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് പാലിക്കാത്തതാണ് കല്ലൂര്‍ക്കാട്ട് ലാബ് പ്രവര്‍ത്തനം നിലക്കാന്‍ കാരണം. ഉപരോധ സമരത്തിന് സി.പിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ. ജയേഷ്, പഞ്ചായത്ത് അംഗം ടോണി വിന്‍സൻറ്, കെ.കെ. അനില്‍കുമാര്‍, ടി. പ്രസാദ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എസ്. പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം:- കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം നിർത്തിയതിനെതിരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ജോയൻറ് ബി.ഡി.ഒയെ ഉപരോധിക്കുന്നു ഫയൽ നെയിം - CPM........ സ്‌കൂള്‍തല വായനമത്സരം നാളെ മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന അഖില കേരള വായനോത്സവത്തി​െൻറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിലെ സ്‌കൂള്‍തല വായനമത്സരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ മൂന്നുവരെ നടക്കും. താലൂക്കിലെ എല്ലാ ഹൈസ്‌കൂളിലും പോസ്റ്റര്‍, ബ്രോഷര്‍, ചോദ്യാവലി, ഉത്തരസൂചി എന്നിവ നല്‍കിയിട്ടുണ്ട്. സ്‌കൂള്‍തല മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് താലൂക്കുതല മത്സരത്തില്‍ പങ്കെടുക്കാം. താലൂക്കിലെ മുഴുവന്‍ ഹൈസ്‌കൂള്‍ വിദ്യാർഥികളും വായനമത്സരത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം. ഗോപി, പ്രസിഡൻറ് ജോസ് കരിമ്പന എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story