Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:21 PM IST Updated On
date_range 5 July 2017 2:21 PM ISTജില്ലയില്‍ 750 ഹൈടെക് ക്ലാസ് മുറികള്‍
text_fieldsbookmark_border
കാക്കനാട്: ജില്ലയിലെ സ്‌കൂളുകളിലെ 750 ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ പദ്ധതി. ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ആധുനിക ക്ലാസ് മുറികളാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ ഹൈടെക് ആയി മാറുന്നത്. സെപ്റ്റംബര്‍ മുതലാണ് പദ്ധതി നടപ്പാക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണിത്. ജില്ലയിലെ 290 ഹൈസ്‌കൂളുകള്‍, 150 ഹയര്‍ സെക്കന്‍ഡറി, 34 വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലെ 750 ക്ലാസ് മുറികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഐടി@സ്‌കൂള്‍ ജില്ല കോ-ഓഡിനേറ്റര്‍ സി.എസ്. ജയദേവന്‍ പറഞ്ഞു. ലാപ്ടോപ്, പ്രോജക്ടര്‍, യു.എസ്.ബി സ്പീക്കര്‍, മൗണ്ടിങ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമായി അതിവേഗ ഇൻറര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്വര്‍ക്കിങ് ക്ലാസ്മുറികളിൽ നടത്തും. ഇതിനുപുറമെ ടെലിവിഷന്‍, പ്രിൻറര്‍, വെബ്ക്യാം, ഡിജിറ്റല്‍ കാമറ തുടങ്ങിയവയും സ്‌കൂളിൽ ഉണ്ടാകും. സ്‌കൂള്‍ സര്‍വേയും അതിനുശേഷം ഓഡിറ്റും നടത്തിയശേഷം സ്‌കൂളുകള്‍ സജ്ജമാകുന്നതിന് അനുസരിച്ചാണ് ഹാർഡ്വെയര്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ ഭൗതികസാഹചര്യങ്ങള്‍ സ്‌കൂളുകള്‍ ഉറപ്പാക്കണം. സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനം, ഡിജിറ്റല്‍ ഉള്ളടക്കം, സ്‌കൂള്‍ വിക്കി സമ്പൂര്‍ണ പോര്‍ട്ടലുകളില്‍ വിവരങ്ങള്‍ പുതുക്കല്‍, ബ്രോഡ്ബാൻഡ് ഇൻറര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളില്‍ ശിൽപശാലകള്‍ ജില്ലയിലെ പല സ്‌കൂളുകളില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ആദ്യമായി ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഏഴിപുറം സ്‌കൂളിലെ 10 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജി.എസ്.ടി: വിലവിവരം ചേര്‍ക്കാതെ വില്‍പന; 18 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് കാക്കനാട്: ജി.എസ്.ടി നിലവില്വന്നതിെൻറ പശ്ചാത്തലത്തില്‍ ലീഗല്‍ മെേട്രാളജി നടത്തിയ പരിശോധനയില്‍ വ്യാപക തട്ടിപ്പ് കണ്ടെത്തി. നാല് ജില്ലകളിലായി 25 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 18 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അവശ്യസാധനങ്ങളുടെ പായ്ക്കറ്റുകളില്‍ പരമാവധി വില ഉള്‍പ്പെടെ രേഖപ്പെടുത്താതെ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പാക്കറ്റുകളില്‍ നിയമപരമായ വിവരങ്ങള്‍ ചേര്‍ക്കാതെ പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story