Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightmust+ അഖ്​ലാഖി​െൻറയും...

must+ അഖ്​ലാഖി​െൻറയും പെഹ്​ലുഖാ​െൻറയും കുടുംബാംഗങ്ങളടക്കം ആഭ്യന്തരമന്ത്രിക്ക്​ നിവേദനം നൽകി

text_fields
bookmark_border
അഖ്ലാഖി​െൻറയും പെഹ്ലുഖാ​െൻറയും കുടുംബാംഗങ്ങളടക്കം ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി ന്യൂഡൽഹി: ബീഫി​െൻറ പേരിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖി​െൻറയും പശുവിനെ വളർത്താൻ വാങ്ങിയതിന് കൊല്ലപ്പെട്ട പെഹ്ലുഖാ​െൻറയും മക്കളും ആൾക്കൂട്ട ആക്രമണത്തിനിരയായ കുടുംബങ്ങളിലെ അംഗങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് നിവേദനം നൽകി. തലസ്ഥാന മേഖലയിൽ മുസ്ലിം കുടുംബങ്ങൾ ആൾക്കൂട്ട ആക്രമണത്തിനിരയായ അഞ്ച് സംഭവങ്ങൾ അക്കമിട്ട് എടുത്തുപറഞ്ഞുള്ളതായിരുന്നു നിവേദനം. സി.പി.എം പി.ബിയംഗം വൃന്ദ കാരാട്ടി​െൻറ നേതൃത്വത്തിലാണ് സംഘം കേന്ദ്രമന്ത്രിയെ കണ്ടത്. ആക്രമണത്തിനിരയായവർ ഉയർത്തിയ വിഷയങ്ങളിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയ രാജ്നാഥ് സിങ്, എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് പറയുന്നതിൽ പരാജയപ്പെട്ടുവെന്ന് സി.പി.എം നേതൃത്വം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സംസ്ഥാന വിഷയമെന്നതായിരുന്നു മന്ത്രിയുടെ നിലപാടെന്നും അവർ ചൂണ്ടിക്കാട്ടി. മുസ്ലിമായതി​െൻറ പേരിൽമാത്രം ട്രെയിനിൽ ആൾക്കൂട്ടത്തി​െൻറ കത്തിക്കിരയായ ഹരിയാന സ്വദേശി 15കാരനായ ജുനൈദിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഹരിയാന, ഡൽഹി സംസ്ഥാനസമിതി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണക്ക് ശേഷമായിരുന്നു നിവേദകസംഘം മന്ത്രിയെ കണ്ടത്. ഹരിയാന സംസ്ഥാന സെക്രട്ടറി സുരീന്ദർ മാലിക്, ഡൽഹി സെക്രട്ടറി കെ.എം. തിവാരി, ഷെഹ്ബാ ഫാറൂഖി, ഇന്ദർജിത് സിങ്, അബ്ദുൽ സലാം, മുബാറക് ഖാൻ, ദാനിഷ് ഖാൻ, ഗംഗേശ്വർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസി​െൻറയും സംയുക്ത സംരംഭമാണ് നിലവിലെ കേന്ദ്ര സർക്കാറെന്ന് ധർണയെ അഭിസംബോധന ചെയ്ത വൃന്ദാ കാരാട്ട് പറഞ്ഞു. ആൾക്കൂട്ടാക്രമണത്തെ അപലപിക്കുന്നതിന് പകരം മുൻ സർക്കാറി​െൻറ കാലത്തുനടന്ന ആക്രമണ സംഭവങ്ങളുമായി താരതമ്യം ചെയ്യുകയായിരുന്നു അമിത് ഷാ. അന്നും സംഘ്പരിവാറുകാരാണ് ആക്രമണം നടത്തിയതെന്ന് മറച്ചുവെച്ചാണ് ഇത് പറഞ്ഞത്. സർക്കാറിെനയും നയങ്ങളെയും എതിർക്കുക എളുപ്പമാണ്. പക്ഷേ, ആർ.എസ്.എസ് ജനങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വിഭജിക്കുന്നത് പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. കർഷകരുടെ ദൈനംദിന ജീവിതം തകർക്കാനാണ് കന്നുകാലി വിജ്ഞാപനം സർക്കാർ കൊണ്ടുവന്നതെന്ന് പി.ബിയംഗം ഹനൻ മൊല്ല പറഞ്ഞു. പ്രതിഷേധ ധർണയിൽ നൂറുകണക്കിന് ആളുകൾ പെങ്കടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story