Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികളിലെ ലഹരി...

വിദ്യാർഥികളിലെ ലഹരി ഉപയോഗം വർധിക്കുന്നത്​ ആശങ്കജനകം –ഋഷിരാജ് സിങ്​

text_fields
bookmark_border
ആലുവ: സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി പദാർഥങ്ങളുടെ ഉപയോഗം ആശങ്കജനകമാണെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. യൂനിയൻ ഓഫ് റെസിഡൻറ്സ് അസോസിയേഷ‍​െൻറ (യൂറ) ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ആരംഭിച്ച മുക്തിസേന ക്ലബുകളുടെ പ്രവർത്തേനാദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിനെതിരെ സ്കൂൾതലത്തിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിപദാർഥങ്ങളുടെ ഉപയോഗം തടയുന്നതിനാണ് ബാറുകൾ തുറക്കുന്നതെന്ന സർക്കാർ നിലപാട് വിചിത്രമായിരിക്കുെന്നന്ന് അധ്യക്ഷത വഹിച്ച മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡൻറും യൂറ വൈസ് പ്രസിഡൻറുമായ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി പി.പി. ബെന്നി, ഡെപ്യൂട്ടി കമീഷണർ എം.ജെ. ജോസഫ്, വി.ടി. ജോബ്, എം.എം. അബ്ബാസ്, ഖദീജ, പി.എം. മജീദ്, ടി. ജോർജ്, ചിന്നൻ ടി. പൈനാടത്ത്, പി.എ. ആരിഫ്, അരവിന്ദാക്ഷൻ, വി.ടി. ചാർലി, സി.കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story