Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാറ്റലൈറ്റ് ഫോണുമായി...

സാറ്റലൈറ്റ് ഫോണുമായി വിദേശി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശി പിടിയിൽ. അബൂദബി സ്വദേശി ഹസൻ മുഹമ്മദ് അലവി അൽജഫ്രിയാണ് (45) സി.ഐ.എസ്.എഫി​െൻറ പിടിയിലായത്. ജൂൺ 30ന് കരിപ്പൂർ വിമാനത്താവളത്തിലാണ് ഇയാൾ വന്നിറങ്ങിയത്. ഗൾഫിൽനിന്ന് വാങ്ങിയ ഈ ഫോൺ ഇന്ത്യയിൽ വിദേശികൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വസ്തുത അറിയില്ലായിരുെന്നന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. കരിപ്പൂരിൽ ഇയാളുടെ ബാഗേജിൽനിന്ന് സാറ്റലൈറ്റ് ഫോൺ കണ്ടെത്താതിരുന്നത് അവിടത്തെ സുരക്ഷവീഴ്ചയാണ്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളിൽനിന്ന് സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് എവിടേക്കൊക്കെ വിളിച്ചിരുന്നു എന്നതുൾപ്പെടെ വിശദമായി പരിശോധിക്കും. ഒമാൻ എയർ വിമാനത്തിൽ ഒമാനിലേക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്. എംബസി വഴി അബൂദബി അധികൃതരുമായി ബന്ധപ്പെട്ട് ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടും. ഇതിനുമുമ്പ് സാറ്റലൈറ്റ് ഫോണുമായി പിടിയിലായ ഒരാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഹൈകോടതി ഇടപെട്ട് എഫ്.ഐ.ആർ റദ്ദാക്കി വിട്ടയക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനുശേഷം ബുധനാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കുമെന്ന് നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story