Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:19 PM IST Updated On
date_range 5 July 2017 2:19 PM ISTമെട്രോ യാത്രയുടെ നവ്യാനുഭവുമായി എടവനക്കാട് ഹൈസ്‌കൂളിലെ കുട്ടിപ്പോലീസുകാര്‍
text_fieldsbookmark_border
വൈപ്പിന്‍: എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം.ഹൈസ്‌കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകള്‍ മെട്രോ യാത്ര നടത്തി. ഞാറക്കല്‍ ജനമൈത്രി പൊലീസും സ്‌കൂളും ചേര്‍ന്ന് സംഘടിപ്പിച്ച യാത്രയിൽ ഒന്‍പതാം ക്ലാസിലെ 43 വിദ്യാർഥികൾ പങ്കെടുത്തു. മെട്രോയില്‍ സുരക്ഷ വിഭാഗത്തിെൻറ ചുമതലയുള്ള റിട്ട. എ.സി.പി ബേബി വിനോദ് മെട്രോയിലെ സംവിധാനങ്ങൾ വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിരുന്നു. പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും തിരിച്ചുമായിരുന്നു യാത്ര. ഞാറക്കല്‍ സി.ഐ കെ.ഉല്ലാസാണ് സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകള്‍ക്കുള്ള യാത്രക്ക് അവസരമൊരുക്കിയത്. അധ്യാപിക രാഖിരാജ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ഇ.എം. പുരുഷോത്തമന്‍ എന്നിവര്‍ കേഡറ്റുകള്‍ക്കൊപ്പമുണ്ടായിരുന്നു. ലഹരിവിരുദ്ധ ബോധവത്കരണം വൈപ്പിന്‍: ഞാറക്കല്‍ പെരുമ്പിള്ളി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിങ് ഉദ്ഘാടനം ചെയ്തു. ഫാ. ബൈജു ബെന്‍, ഫാ. ഷൈന്‍ പോളി, പ്രിന്‍സിപ്പൽ അല്‍ഫോണ്‍സ സെബാസ്റ്റ്യൻ ആൻറണി, ജോസഫ് ജോബ്, പി.ടി.എ പ്രതിനിധി സുഭാഷ് നായരമ്പലം എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. രക്ഷിതാക്കളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story