Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:47 AM GMT Updated On
date_range 5 July 2017 8:47 AM GMTജി.എസ്.ടിക്ക് പുറമെ പ്രാദേശികനികുതി: തമിഴ്നാട്ടിൽ തിയറ്റർ സമരം തുടരുന്നു
text_fieldsbookmark_border
ചെന്നൈ: ചരക്ക് സേവന നികുതികൾക്ക് പുറമെ 30 ശതമാനം പ്രാദേശികനികുതി കൂടി ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ആയിരക്കണക്കിനു തിയറ്ററുകൾ രണ്ടാം ദിവസവും അടച്ചിട്ടു. ജൂൈല ഒന്നുമുതൽ സംസ്ഥാനത്ത് 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് മുപ്പത് ശതമാനം പ്രാേദശികനികുതിയും 28 ശതമാനം ജി.എസ്.ടിയും നൽകണം. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ വിനോദനികുതി എടുത്തുകളഞ്ഞ മാതൃക തമിഴ്നാടും പിൻപറ്റണമെന്നാണു തമിഴ് സിനിമസംഘടനകളുടെ ആവശ്യം. പ്രശ്നപരിഹാരത്തിന് വിവിധതലങ്ങളിൽ നടന്ന ചർച്ചകൾ വിജയം കണ്ടില്ല. മുപ്പത് ശതമാനം വിനോദനികുതി ഒഴിവാക്കുന്ന കാര്യം സർക്കാർപരിഗണനയിലാണെന്നും നയപരമായ തീരുമാനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹവുമായി ചർച്ച നടത്തിയ ഫിലിം ചേംബർ ഒാഫ് േകാമേഴ്സ് പ്രസിഡൻറ് അഭിരാമി രാമനാഥൻ അറിയിച്ചു. തിയറ്ററുകൾ അടച്ചിട്ടതോടെ റിലീസ് ചെയ്ത സിനിമകൾ പ്രതിസന്ധിയിലായി. കോടികൾ മുടക്കിയ ഇറക്കിയ ചിത്രങ്ങൾ ഒരുദിവസം േപാലും പ്രദർശിപ്പിക്കാതെ പെട്ടിയിലാണ്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തമിഴ്സിനിമ ഒറ്റ ശബ്ദത്തിൽ സംസാരിക്കണമെന്നും നടൻ കമൽ ഹാസൻ നിർേദശിച്ചു. തിയറ്റർ സമരം ഡി.എം.കെ, കോൺഗ്രസ് പാർട്ടികൾ നിയമസഭയിൽ ഉന്നയിച്ചു. സമരം ഒത്തുതീർക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എ.എം അഹമ്മദ് ഷാ
Next Story