Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:17 PM IST Updated On
date_range 5 July 2017 2:17 PM ISTmust++മോദിക്ക് ഇസ്രായേലിൽ സ്വീകരണം; ഡൽഹിയിൽ ഫലസ്തീന് െഎക്യദാർഢ്യം
text_fieldsbookmark_border
must++മോദിക്ക് ഇസ്രായേലിൽ സ്വീകരണം; ഡൽഹിയിൽ ഫലസ്തീന് െഎക്യദാർഢ്യം ന്യൂഡൽഹി: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ പ്രതിഷേധിച്ചും ഫലസ്തീന് െഎക്യദാർഢ്യം പ്രഖ്യാപിച്ചും ഫലസ്തീൻ െഎക്യദാർഢ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ഡൽഹി പ്രസ്ക്ലബിൽ സംഗമം സംഘടിപ്പിച്ചു. മോദിയുടെ ഇസ്രായേൽ സന്ദർശനം രാജ്യത്തിനും ജനങ്ങൾക്കും ഭീഷണിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഇസ്രായേൽ സന്ദർശനത്തിലൂടെ ഇന്ത്യ ഫലസ്തീെൻറ കൂടെയല്ല എന്ന് മോദി വ്യക്തമാക്കിയിരിക്കുകയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മോദിയുടെയും ബി.ജെ.പിയുടേയും ഹിന്ദുത്വ നയങ്ങളുടെ ഭാഗമാണ് ഇസ്രായേൽ യാത്ര. ഇസ്രായേലിൽ നെതന്യാഹുവും അദ്ദേഹത്തിെൻറ പാർട്ടിയും ചെയ്യുന്നതും ഇന്ത്യയിൽ മോദിയും ബി.ജെ.പിയും ചെയ്യുന്നതും ഒരേ കാര്യമാണ്. പ്രതിരോധമടക്കം നിരവധികാര്യങ്ങളിൽ നേരത്തേതന്നെ മോദി ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ആയുധ വ്യാപാര രംഗം ഇസ്രായേലും അമേരിക്കയും കുത്തകയാക്കിവെച്ചിരിക്കുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യ ഇസ്രായേലിനോട് അടുക്കുംതോറും ഫലസ്തീനുമായി രാജ്യം ഇത്രയും നാൾ സൂക്ഷിച്ച ബന്ധം ഇല്ലാതാകുമെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തക സീമ മുസ്തഫ, രാഷ്ട്രീയ ജനതാദൾ നേതാവ് മനോജ് ഝാ, കോമിത ദണ്ഡ, അച്ചിൻ വനൈക് തുടങ്ങിയവരും സംസാരിച്ചു. സംഗമത്തിൽ ഫലസ്തീനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിേയാകളും പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story