Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:17 PM IST Updated On
date_range 5 July 2017 2:17 PM ISTതോപ്പുംപടി ഹാര്‍ബര്‍ പാലം ശോച്യാവസ്ഥയിൽ; നടുഭാഗത്തെ ടാറിങ് തകര്‍ന്നു
text_fieldsbookmark_border
മട്ടാഞ്ചേരി: പൈതൃകപ്പെരുമ പേറി നിലകൊള്ളുന്ന ഹാര്‍ബര്‍ പാലം വീണ്ടും ശോച്യാവസ്ഥയിലായി. നടുഭാഗത്തെ ടാറിങ് പൊളിഞ്ഞതിനെത്തുടര്‍ന്ന് ഇരുമ്പുഷീറ്റുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്. ഇതുമൂലം പാലത്തില്‍ അപകടങ്ങളും പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. രണ്ടുവര്‍ഷം മുമ്പ് പാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് അന്ന് എം.എല്‍.എ ഡൊമിനിക് പ്രസേൻറഷന്‍ മുന്‍കൈയെടുത്താണ് നവീകരിച്ചത്. ടാറിങ് നടത്തിയതിന് പുറമെ നടുഭാഗത്തെ ഇളകിയ ഇരുമ്പ് ഷീറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും മോശമായ തടികള്‍ മാറ്റുകയും ചെയ്തിരുന്നു. ഇത് സംരക്ഷിക്കാൻ നടുഭാഗം ഉള്‍പ്പെടെയാണ് ടാറിങ് നടത്തിയത്. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് തടയാൻ ഇരുവശത്തും ക്രോസ് ബാറുകളും സ്ഥാപിച്ചു. എന്നാല്‍, വലിയ വാഹനങ്ങള്‍ സഞ്ചരിച്ചതിനെത്തുടര്‍ന്ന് ക്രോസ് ബാറുകള്‍ നശിച്ചു. നവീകരിച്ച പാലം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാതിരുന്നതാണ് ശോച്യാവസ്ഥക്ക് കാരണം. 75 വർഷം പഴക്കമുള്ള പാലം പൈതൃകസ്മാരകമായി നിലനിര്‍ത്തി സംരക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. Caption:es1 palam തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലെ ടാറിങ് തകര്‍ന്ന നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story