Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത് വകുപ്പ്...

പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ; 14ന് യോഗം

text_fields
bookmark_border
കൊച്ചി: ജില്ലയിൽ പൊതുമരാമത്ത് വകുപ്പി​െൻറ പദ്ധതികൾ സംബന്ധിച്ച് വിശദ പരിശോധനക്ക് 14ന് യോഗം വിളിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചതായി സി.പി.എം. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തിന് ബജറ്റിൽ അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ നഗരത്തിലെ ഗതാഗതത്തിന് ആശ്വാസമായിരിക്കും. വൈറ്റില-കുണ്ടന്നൂർ മേൽപാല നിർമാണവും പ്രാധാന്യമർഹിക്കുന്നതാണ്. അറ്റ്ലാൻറിസ് മേൽപാലം, വാത്തുരുത്തി മേൽപാലം, വടുതല മേൽപാലങ്ങളും പണം വകയിരുത്തിയ പദ്ധതികളാണ്. റെയിൽവേയുമായി ആവശ്യമായ ചർച്ചകൾ നടത്തേണ്ടത് ഈ പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമാണ്. കേരളത്തിൽ ഒരു റോഡ് വികസനത്തിന് ഏറ്റവുമധികം പണം അനുവദിച്ചത് തൃപ്പൂണിത്തുറ--വൈക്കം റോഡിനാണ്. സീ പോർട്ട്- എയർപോർട്ട് റോഡി​െൻറ രണ്ടാം ഘട്ട നിർമാണം, കാക്കനാട് -തങ്കളം റോഡ്, എച്ച്.എം.ടി ജങ്ഷൻ വിപുലീകരണം എന്നിവയെല്ലാം ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ്. ഈ പദ്ധതികളെല്ലാം ഉദ്ദേശിച്ച സമയത്ത് പൂർത്തീകരിക്കാൻ ശരിയായ ആസൂത്രണവും പിന്തുടർച്ചയും ഒഴിവാക്കാനാവാത്തതാണ്. ഇതെല്ലാം വിശദമായി പരിശോധിച്ച് തീരുമാനങ്ങളെടുക്കണമെന്ന് മന്ത്രിയോട് ജില്ല കമ്മിറ്റി അഭ്യർഥിച്ചിരുന്നു എന്നും സി.പി.എം ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story