Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാശ്രയ എൻജി....

സ്വാശ്രയ എൻജി. മാനേജ്മെൻറ്​ അസോ. സസ്​പെൻഡ്​ ചെയ്​ത അംഗം രാജി​െവച്ചു

text_fields
bookmark_border
സ്വാശ്രയ എൻജി. മാനേജ്മ​െൻറ് അസോ. സസ്പെൻഡ് ചെയ്ത അംഗം രാജിെവച്ചു തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മ​െൻറ് അസോസിയേഷനിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെയർമാൻ ടി.ആർ. ഷംസുദ്ദീൻ സംഘടനയിൽനിന്ന് രാജിെവച്ചു. സ്വാർഥ താൽപര്യത്തിനുവേണ്ടി അസോസിയേഷൻ പ്രസിഡൻറ് ജോറി മത്തായി പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചാണ് രാജി. സ്വന്തം കോളജി​െൻറ ഫലം സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുെന്നന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മാനേജ്മ​െൻറ് അസോസിയേഷൻ ജനറൽബോഡി അന്വേഷണ വിധേയമായി കോളജ് ചെയർമാനായ ഷംസുദ്ദീനെ സസ്പെൻഡ് ചെയ്തത്. ത​െൻറ സ്ഥാപനത്തിനെതിരെയുള്ള ആരോപണം പ്രതികാരത്തോടുകൂടിയതും കെട്ടിച്ചമച്ചതും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ളതാണെന്ന് ഷംസുദ്ദീൻ അറിയിച്ചു. സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷ ഫലമാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ഏപ്രിൽ നാലിന് സാങ്കേതിക സർവകലാശാലയുടെ വെബ്സൈറ്റിലെ ഫലം പ്രകാരം കൊച്ചിൻ കോളജിന് 68 ശതമാനം വിജയമാണുള്ളത്. 12ാം റാങ്കും കോളജിലെ വിദ്യാർഥിക്കാണ്. സർവകലാശാല പ്രസിദ്ധീകരിച്ച വിവരങ്ങളും കോളജിലെ രജിസ്റ്ററുകൾ പ്രകാരമുള്ള വിവരങ്ങളുമാണ് വിജയശതമാനം കണക്കാക്കുന്നതിന് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, അസോസിയേഷൻ പ്രസിഡൻറി​െൻറ കോളജും പരാതി നൽകിയയാളുടെ കോളജും മൂവാറ്റുപുഴ കൊച്ചിൻ കോളജി​െൻറ സമീപത്തുള്ള കോളജായതിനാൽ വിജയശതമാനം കുറഞ്ഞ കോളജുകൾതന്നെ കരുവാക്കി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയായിരുെന്നന്ന് ഷംസുദ്ദീൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story