Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:12 PM IST Updated On
date_range 5 July 2017 2:12 PM IST60 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി മാലി സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍
text_fieldsbookmark_border
60 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി മാലി സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍ തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ 60 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി മാലി സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. മാലദ്വീപ് ഹിദ്ഹാദോ സ്വദേശി മുഹമ്മദ് ഫവാസ് ലുഫ്തിയിൽ (25) നിന്നാണ് 750 ഗ്രാമോളം തൂക്കംവരുന്ന ഹഷീഷ് എയര്‍കസ്റ്റംസും സി.ഐ.എസ്.എഫും ചേര്‍ന്ന് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 10ന് തിരുവനന്തപുരത്തുനിന്ന് മാലിയിലേക്ക് പോകുന്ന എയര്‍ഇന്ത്യയുടെ ഐ.എക്സ് 263ാംനമ്പര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഇയാള്‍ എമിഗ്രഷന്‍ പരിശോധനകഴിഞ്ഞ് സുരക്ഷ പരിശോധനക്കായി സി.ഐ.എസ്.എഫ് ജീവനക്കാരന് മുന്നിലെത്തിയപ്പോള്‍ സംശയംതോന്നി പരിശോധിക്കുകയായിരുന്നു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. അടിവസ്ത്രത്തിനുള്ളില്‍ ശരീരത്തോട് ചേര്‍ന്ന് കുഴമ്പ് രൂപത്തിലാക്കിയ ഹഷീഷ് മൂന്ന് ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം പേട്ട പുള്ളി ലൈനില്‍ വാടകക്ക് താമസിക്കുകയാെണന്നും മാലിയിലെ റിസോർട്ടുകളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ചെറിയകണ്ണി മാത്രമാണെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. എന്നാല്‍ ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ച സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭ്യമായിട്ടില്ല. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ എസ്.എ കിഷോര്‍, അസിസ്റ്റൻറ് കമീഷണര്‍ എസ്. പ്രദീപ്, സൂപ്രണ്ടുമാരായ റിയാസ്, വിജയമ്മ, വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പടം... കാപ്ഷന്‍: തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ ഹഷീഷ് പിടിയിലായ മാലി സ്വദേശി മുഹമ്മദ് ഫവാസ് ലുഫ്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story