Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:21 AM GMT Updated On
date_range 4 July 2017 8:21 AM GMTmust+മോദി വിദ്യാർഥികൾക്കായി പുസ്തകമെഴുതുന്നു
text_fieldsbookmark_border
ന്യൂഡൽഹി: വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുസ്തകമെഴുതുന്നു. എങ്ങനെ പരീക്ഷകളുടെ സമ്മർദം മറികടക്കാം, പരീക്ഷകൾ കഴിഞ്ഞാൽ എന്തൊക്കെ ചെയ്യാം എന്നതടക്കമുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കും. ഒന്നിലേറെ ഭാഷകളിലുള്ള പുസ്തകം ഇൗ വർഷം അവസാനത്തോടെ പുറത്തിറക്കാനാണ് ഇവർ ഒരുങ്ങുന്നത്. പ്രധാനമായും പത്ത്, പന്ത്രണ്ട് തരം ക്ലാസുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടായിരിക്കും ഇത്. ഇതുവഴി വിദ്യാർഥികളുടെ സുഹൃത്തായി മാറാനും പരീക്ഷകളിൽ സഹായമേകാനുമാണ് മോദി ആഗ്രഹിക്കുന്നതെന്ന് പ്രസാധകർ പറയുന്നു. ഇൗ ആശയം പ്രധാനമന്ത്രിതന്നെയാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹത്തിെൻറ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം പുതിയ ചിന്തകൾകൂടി ചേർത്തായിരിക്കും ഇത് തയാറാക്കുകയെന്നും അവർ പറഞ്ഞു.
Next Story