Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:15 AM GMT Updated On
date_range 4 July 2017 8:15 AM GMTജി.എസ്.ടി: മുതലെടുക്കാൻ സോഫ്റ്റ്വെയർ കമ്പനികൾ
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടിയിലേക്ക് മാറുന്നതിെൻറ മറവിൽ സോഫ്റ്റ്വെയർ കമ്പനികൾ വ്യാപാരികളെ ചൂഷണം ചെയ്യുന്നതായി പരാതി. വ്യാപാരസ്ഥാപനങ്ങളിലെ സോഫ്റ്റ്വെയറുകളിൽ ജി.എസ്.ടിക്ക് അനുസൃതമായ മാറ്റം വരുത്താൻ അമിത തുക പ്രതിഫലം ഇൗടാക്കുന്നുവെന്നാണ് ആക്ഷേപം. സോഫ്റ്റ്വെയർ നവീകരിക്കാൻ വ്യാപാരികൾ നെേട്ടാട്ടമാണ്. കമ്പനികളാകെട്ട എല്ലായിടത്തും ഒാടിയെത്താനുള്ള പെടാപ്പാടിലും. ജി.എസ്.ടിക്കനുസൃതമായി സോഫ്റ്റ്വെയറിൽ കമ്പനികൾ അടിസ്ഥാനപരമായ മാറ്റം വരുത്തിയാൽ സ്ഥാപനത്തിലെ സോഫ്റ്റ്വെയറിൽ ആവശ്യമായ ക്രമീകരണം സുഗമമാണെന്നിരിക്കെ 10,000 രൂപവരെയാണ് ഒരു വ്യാപാരിയോട് ആവശ്യെപ്പടുന്നത്. തർക്കിച്ചാൽ നഷ്ടം തങ്ങൾക്കുതന്നെയാണെന്നറിയാവുന്ന വ്യാപാരികൾ ചോദിക്കുന്ന തുക നൽകാൻ നിർബന്ധിതരാകുകയാണ്. ജി.എസ്.ടി വന്നതോടെ ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ സേവനത്തിനും വിലയേറി. അവസരം മുതലെടുത്ത് പലരും തോന്നിയ ഫീസാണ് ഇൗടാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
Next Story