Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:13 AM GMT Updated On
date_range 4 July 2017 8:13 AM GMT'സ്വപ്നക്കൂട്' ഭവനത്തിന് തറക്കല്ലിട്ടു
text_fieldsbookmark_border
ആലുവ: ആലുവ നഗരസഭ സി.ഡി.എസ് നടപ്പാക്കുന്ന 'സ്വപ്നക്കൂട്' ഭവന നിർമാണ പദ്ധതിയിൽ നിർമിക്കുന്ന വീടിന് തറക്കല്ലിട്ടു. നഗരസഭ 21 വാർഡിൽ ശാസ്താ ലെയ്നിൽ ഗീത ഭായ്‌ക്ക് ആണ് വീട് നിർമിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിടൽ നിർവഹിച്ചു. നഗരസഭ ചെർപേഴ്സൺ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി. ചന്ദ്രൻ, പി.എം. മൂസാകൂട്ടി, ടിമ്മി ബേബി, കൗൺസിലർമാരായ എ.സി. സന്തോഷ്കുമാർ, എം.ടി. ജേക്കബ്, പി.സി. ആൻറണി, ലളിത ഗണേശൻ, ജെറോം മൈക്കിൾ, ടെൻസി വർഗീസ്, ലീന ജോർജ്, ജെബി മേത്തർ ഹിഷാം, ലിജി ജോയ്, സി.ഡി.എസ് ചെയർപേഴ്സൺ ശോഭ ഓസ്വിൻ, മെംബർ സെക്രട്ടറി അഖിൽ ജിഷ്ണു, മേഴ്‌സി ജെയിംസ്, മായ പത്മനാഭൻ, ജയലക്ഷ്മി, ഗീത രാജു, രഞ്ജിനി വേണുഗോപാൽ, ധനു ഷാജി എന്നിവർ സംസാരിച്ചു. ട്രെയിന്‍ സംരക്ഷണ പ്രതിരോധ ശൃംഖല തീര്‍ത്തു ആലുവ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലുവ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ട്രെയിന്‍ സംരക്ഷണ പ്രതിരോധ ശൃംഖല തീര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജമണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര്‍ ഹിഷാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ചാലക്കുടി പാര്‍ലമെൻറ് പ്രസിഡൻറ് പി.ബി. സുനീര്‍ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ഹൗറ എക്സ്പ്രസിെൻറ ആലുവയിലെ സ്റ്റോപ് നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കുക, ആലുവ സ്റ്റേഷനില്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക, സ്റ്റേഷനില്‍ നിര്‍ത്താത്ത 16 ഓളം ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിരോധ ശൃംഖല തീര്‍ത്തത്. കെ.എസ്. ബിനീഷ് കുമാര്‍, ലത്തീഫ് പൂഴിത്തറ, ജോസി പി. ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എം.ഐ. ഇസ്മായില്‍, അബ്‌ദുൽ റഷീദ്, മുഹമ്മദ് ഷാഫി, രാജേഷ് പുത്തനങ്ങാടി, മീനു ഗണേശ്, വിപിന്‍ ദാസ്, ഷെമീര്‍ മീന്ത്രായ്ക്കല്‍, എം.എ.കെ. നജീബ്, അമല്‍ രാജ്, എം.എസ്. സനു, ശരത് നാരായണന്‍, അബ്‌ദുൽ ലത്തീഫ്, എം.എസ്. വിനീഷ്, സാബു കായനാട്ട്, ലളിത ഗണേശ്, ബാബു കൊല്ലാം പറമ്പില്‍, ജി. മാധവന്‍ കുട്ടി, രാജേഷ് മഠത്തിമൂല, ജെര്‍ളി കപ്രശ്ശേരി, അനന്ദു അജിത്ത്കുമാര്‍, പീറ്റര്‍ നരികുളം എന്നിവര്‍ സംസാരിച്ചു.
Next Story