Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:42 PM IST Updated On
date_range 3 July 2017 2:42 PM ISTസേവനാവകാശ നിയമം നോക്കുകുത്തി
text_fieldsbookmark_border
തൃപ്പൂണിത്തുറ: സംസ്ഥാനത്താകെ നടപ്പാക്കിയ സേവനാവകാശ നിയമം മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ ഭരണസ്ഥാപനങ്ങളിലടക്കം പലയിടത്തും നോക്കുകുത്തി. സർക്കാർ മേഖലകളിൽനിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട അർഹതപ്പെട്ട ഒാരോ സേവനവും എത്ര ദിവസത്തിനകം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ പല സ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അതുപ്രകാരം കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ജനം പറയുന്നത്. സേവനാവകാശങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കാൻ ഫലപ്രദ നടപടികളൊന്നും അധികൃതരിൽനിന്ന് ഉണ്ടാകുന്നില്ല. നിരവധി േമഖലകളിൽ അഴിമതി വ്യാപിക്കുേമ്പാഴും സേവനാവകാശ നിയമത്തെ ഒരുകൂട്ടം ഉദ്യോഗസ്ഥർ വേലിക്ക് പുറത്ത് നിർത്തിയിരിക്കുന്നു. ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ ജോലിക്കെത്തുേമ്പാൾ കൈവശം എത്രരൂപയുണ്ടെന്ന് രേഖപ്പെടുത്തുന്ന രജിസ്റ്റർ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ സൂക്ഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. തദ്ദേശ സ്ഥാപനങ്ങളിലും റവന്യൂ വിഭാഗം ഒാഫിസുകളിലും അഴിമതിയും കൈക്കൂലിയും ഏെറ വർധിച്ചതായിട്ടാണ് ഒാരോ ദിവസവും പുറത്തുവരുന്ന സാക്ഷ്യപ്പെടുത്തുന്നത്. ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ മനഃപൂർവം വൈകിപ്പിച്ച് അഴിമതിക്കുള്ള അവസരം ഒരുക്കുന്നു. ഇതിെൻറ ഫലമായി സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ജനങ്ങൾക്ക് കിേട്ടണ്ട സേവനങ്ങൾ പലതും വൈകുന്നതായുമാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story