Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 9:10 AM GMT Updated On
date_range 3 July 2017 9:10 AM GMTട്രെയിൻ അട്ടിമറി ശ്രമം: അന്വേഷണം ഉൗർജിതം
text_fieldsbookmark_border
കായംകുളം: റെയിൽവേ പാളത്തിൽ ഇരുമ്പുപെട്ടി െവച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമായി. അട്ടിമറി സാധ്യതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. കായംകുളം ചേരാവള്ളി ഇല്ലിക്കുളം റെയിൽവേ അടിപ്പാതയുടെ സമീപത്താണ് ശനിയാഴ്ച രാത്രി പാളത്തിൽ ഇരുമ്പുപെട്ടി കഷണങ്ങളാക്കി െവച്ചത്. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ഇതിൽ കയറിയിറങ്ങിയെങ്കിലും പുറേത്തക്ക് തെറിച്ചതിനാൽ തലനാരിഴക്ക് ദുരന്തം ഒഴിവായി. അകത്തേക്ക് വീണിരുെന്നങ്കിൽ ചക്രത്തിൽ കുരുങ്ങി ട്രെയിൻ മറിയാനുള്ള സാധ്യത കൂടുതലായിരുെന്നന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമായിരുെന്നന്ന സംശയം ബലപ്പെടുന്നത്. റെയിൽവേ ജീവനക്കാർ, പാത നിർമാണ തൊഴിലാളികൾ, കരാറുകാർ, പരിസരവാസികൾ അടക്കം നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തു. ആർ.പി.എഫ് തിരുവനന്തപുരം അസി. കമീഷണർ പി.എസ്. ഗോപകുമാർ, കൊല്ലം സി.െഎ രാജേഷ്, കായംകുളം എസ്.െഎ മീന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യാന്വേഷണ വിഭാഗവും സ്ഥലെത്തത്തി പരിശോധന നടത്തി. 150 കിലോ ഭാരമുള്ള പെട്ടി ഒരാൾക്ക് ഒറ്റക്ക് കൊണ്ടുവെക്കാൻ കഴിയില്ല. ഇൗ സാഹചര്യത്തിൽ ഒരുസംഘം ഇതിനുപിന്നിൽ പ്രവർത്തിച്ചതായി സംശയിക്കുന്നു. കാസ്റ്റ് അയണിൽ നിർമിച്ച സിഗ്നൽ ബോക്സ് ഏതുസ്റ്റോറിൽനിന്നുള്ളതാണെന്നതും പരിശോധിക്കുന്നു. രണ്ടുവർഷം മുമ്പും ഇതേ ഭാഗത്ത് പാളത്തിൽ ഇരുമ്പുകഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇരുമ്പിെൻറ കഷണങ്ങൾ ടേപ്പ് കൊണ്ട് പാളത്തിൽ ഒട്ടിച്ച നിലയിലാണ് അന്ന് കാണപ്പെട്ടത്. അന്നും ട്രെയിൻ കയറിയിറങ്ങിയെങ്കിലും ദുരന്തം ഒഴിവാകുകയായിരുന്നു. ഇൗ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പ്രദേശം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് ലോബിയുടെ പ്രവർത്തനം ശക്തമാണ്.
Next Story