Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുണ്ടൻകാവ് പള്ളിയോടം...

മുണ്ടൻകാവ് പള്ളിയോടം മലർത്തി

text_fields
bookmark_border
ചെങ്ങന്നൂർ: പുതുക്കിപ്പണിയുന്ന മുണ്ടൻകാവ് പള്ളിയോടത്തി​െൻറ മലർത്തൽ നടത്തി. പള്ളിയോടപ്പുരക്ക് സമീപം പള്ളിയോട നിർമാണത്തിനായി ഒരുക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ മലർത്തൽ കർമം നിർവഹിച്ചു. എം.ജി. ഉണ്ണികൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അയിരൂർ സതീഷ് ആചാരിയാണ് പുതുക്കിപ്പണിയുന്ന പള്ളിയോടത്തി​െൻറ മുഖ്യശിൽപി. പി.കെ. ചന്ദ്രാനന്ദൻ ചരമവാർഷികം (എ.കെ.എൽ 56) മാന്നാർ: പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദ​െൻറ മൂന്നാം ചരമവാർഷികം സി.പി.എം മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പി. വിശ്വംഭരപണിക്കർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, പി.എൻ. ശെൽവരാജൻ, വി.കെ. തങ്കച്ചൻ, ജി. രാമകൃഷ്ണൻ, പുഷ്പലത മധു, ടി. സുകുമാരി, കെ.എം. അശോകൻ, കെ.പി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമണി, പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.എൻ. നാരായണൻ, ടി.ടി. ഷൈലജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story