Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:40 PM IST Updated On
date_range 3 July 2017 2:40 PM ISTന്യൂനപക്ഷ വേട്ട: 'മതേതര കക്ഷികൾ ഐക്യപ്പെടണം'
text_fieldsbookmark_border
കൊച്ചി: രാജ്യത്ത് വർധിച്ച ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾക്കെതിരായ കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ മതേതര കക്ഷികളുടെ ഐക്യനിര ഉയരണമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷനു കീഴിൽ ഇത്തിഹാദുശ്ശുബ്ബാനുൽ മുജാഹിദീൻ (ഐ.എസ്.എം) സംഘടിപ്പിച്ച ജില്ല പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. വർഗീയ ധ്രുവീകരണം തടയാൻ പൊതുസമൂഹം ജാഗ്രതകാണിക്കണമെന്നും ആലുവ നൊച്ചിമ സലഫി മസ്ജിദ് ഹാളിൽ നടന്ന സംഗമം അഭിപ്രായപ്പെട്ടു. ലജ്നതുൽ ബുഹൂസുൽ ഇസ്ലാമിയ സംസ്ഥാന വൈസ് പ്രസിഡൻറ് ശമീർ മദീനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷഹീർ ചേലകുളം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അബ്ദുല്ല മാഞ്ഞാലി ക്ലാസെടുത്തു. മുജാഹിദ് ദഅ‍്‌വ സമിതി ജില്ല ചെയർമാൻ മുഹമ്മദ് അലി, ജില്ല ട്രഷറർ ശംസുദ്ദീൻ നൊച്ചിമ, ജില്ല ജോയൻറ് കൺവീനർമാരായ ഫൈസൽ ഇബ്രാഹീം, സുനു സുലൈമാൻ, സെക്രട്ടറി ഖമറുദ്ദീൻ, ജില്ല ട്രഷറർ ഗസ്നഫർ ആലുവ എന്നിവർ സംസാരിച്ചു. ആലുവ, എറണാകുളം, പെരുമ്പാവൂർ, കോതമംഗലം, കാക്കാനാട്, കൊച്ചി, തൃപ്പൂണിത്തുറ, പറവൂർ എന്നീ മേഖലകളിലെ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story