Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:38 PM IST Updated On
date_range 3 July 2017 2:38 PM ISTഹിന്ദുത്വ അജണ്ടയെ ചെറുക്കണമെന്ന് വാദിക്കുന്നവർ കോൺഗ്രസിെൻറ യഥാർഥ സ്വഭാവം മനസ്സിലാക്കണം ^എം.വി. ഗോവിന്ദൻ
text_fieldsbookmark_border
ഹിന്ദുത്വ അജണ്ടയെ ചെറുക്കണമെന്ന് വാദിക്കുന്നവർ കോൺഗ്രസിെൻറ യഥാർഥ സ്വഭാവം മനസ്സിലാക്കണം -എം.വി. ഗോവിന്ദൻ ആലപ്പുഴ: കോൺഗ്രസുമായി ചേർന്ന് ആർ.എസ്.എസിെൻറ ഹിന്ദുത്വ അജണ്ടയെ ചെറുക്കണമെന്ന് വാദിക്കുന്നവർ കോൺഗ്രസിെൻറ യഥാർഥ സ്വഭാവം മനസ്സിലാക്കാത്തവരാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിെൻറ സ്വതന്ത്രമായ സ്വാധീനം വളർത്താൻ കേരളത്തെ മുൻനിർത്തിയുള്ള ബദൽ മുന്നോട്ടുവെക്കും. സി.പി.എം നേതാവ് പി.കെ. ചന്ദ്രാനന്ദെൻറ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ഡി. ലക്ഷ്മണൻ സംസാരിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം എച്ച്. സലാം സ്വാഗതവും ആലപ്പുഴ സൗത് ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ നന്ദിയും പറഞ്ഞു. പൊലീസ് മർദിച്ചതായി പരാതി ഹരിപ്പാട്: രോഗിക്ക് ചികിത്സ വൈകിയത് ചോദ്യം ചെയ്തവരെ പൊലീസ് മർദിച്ചതായി പരാതി. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻറ് ഷാജി, കെ. രാധാകൃഷ്ണൻ എന്നിവർക്കാണ് മർദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം 5.30ഓടെ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ബി.ജെ.പി കാർത്തികപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അനീഷ് പനിബാധിച്ച മാതാവ് അമ്മിണിയുമായി (53) ആശുപത്രിയിൽ ചികിത്സതേടി എത്തി. പരിശോധനക്കായി രക്തം എടുക്കാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, രക്തം എടുക്കാൻ കഴിയില്ലെന്നും പുറത്തെ സ്വകാര്യ ലാബിൽ പോയി രക്തം എടുക്കണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ശാഠ്യംപിടിച്ചതോടെ അനീഷും ആശുപത്രി ജീവനക്കാരുമായി തർക്കമായി. സംഭവമറിഞ്ഞ് ഷാജിയും പാർട്ടി പ്രവർത്തകരും ആശുപത്രിയിൽ എത്തി. ഇതോടെ ജീവനക്കാർ അറിയിച്ചതനുസരിച്ച് എത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവത്തിൽ ഇടപെടുകയും എസ്.ഐ ഷാജിയെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കസ്റ്റഡിൽ എടുക്കുകയും ചെയ്തെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story