Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:38 PM IST Updated On
date_range 3 July 2017 2:38 PM ISTപള്ളിയാക്കൽ സഹകരണ ബാങ്കിെൻറ കൃഷി മോഡൽ പ്രശംസനീയം ^ടി.വി. രാജേഷ് എം.എൽ.എ
text_fieldsbookmark_border
പള്ളിയാക്കൽ സഹകരണ ബാങ്കിെൻറ കൃഷി മോഡൽ പ്രശംസനീയം -ടി.വി. രാജേഷ് എം.എൽ.എ പറവൂർ: സഹകരണമേഖലക്ക് ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്ക് മാതൃകയും വഴികാട്ടിയുമാണെന്ന് എം.എൽ.എ ടി.വി. രാജേഷ്. കല്യാശേരി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സഹകരണ ബാങ്ക് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവരടക്കം 40 അംഗ സംഘം എം.എൽ.എയുടെ നേതൃത്വത്തിൽ പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കും ബാങ്കിെൻറ കീഴിെല സ്വാശ്രയസംഘങ്ങളുടെ കൃഷിയിടങ്ങളും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായുള്ള ഇത്തരം ബന്ധമാണ് ബാങ്കിെൻറ വളർച്ചക്ക് കാരണം. ഈ മാതൃക കല്യാശേരി നിയോജക മണ്ഡലത്തിലേക്ക് പകർത്താൻ ആത്മവിശ്വാസം നൽകുന്നതാണ് പള്ളിയാക്കൽ സന്ദർശനമെന്ന് ടി.വി. രാജേഷ് പറഞ്ഞു. ഏഴിക്കരയിലെത്തിയ സംഘത്തെ ബാങ്ക് പ്രസിഡൻറ് പി.പി. ഏലിയാസ്, സെക്രട്ടറി എം.പി. വിജയൻ, ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബാങ്കിെൻറ ഓണക്കാല പച്ചക്കറി നടീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘം പച്ചക്കറി, വാഴ, ക്ഷീരം, കോഴി, താറാവ്, കുറ്റിമുല്ല, പൊക്കാളി എന്നീ കൃഷിയിടങ്ങൾ സന്ദർശിച്ചു. ഉച്ചക്കുശേഷം ബാങ്കിെൻറ സേവന കേന്ദ്രം ഹാളിൽ നടന്ന അവലോകനയോഗത്തിൽ ബാങ്ക് പ്രസിഡൻറ് പി.പി. എലിയാസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം.പി. വിജയൻ സംശയനിവാരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story