Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 9:06 AM GMT Updated On
date_range 3 July 2017 9:06 AM GMTഎൽ.പി.ജി ടെർമിനലിനെ ന്യായീകരിച്ച് െഎ.ഒ.സി; ചോദ്യം ചെയ്ത് സമരസമിതി
text_fieldsbookmark_border
കൊച്ചി: പുതുവൈപ്പിലെ എൽ.പി.ജി ടെർമിനലിനെ ന്യായീകരിച്ച് ഇന്ത്യൻ ഒായിൽ കോർപറേഷൻ. പ്രമുഖ പത്രങ്ങൾക്ക് നൽകിയ പരസ്യത്തിലാണ് പദ്ധതിയെ ന്യായീകരിക്കുന്നത്. പദ്ധതി അനിവാര്യമാണെന്നും ആശങ്കകൾക്ക് ഇടം വേണ്ടാത്തവിധം സുരക്ഷിതമാണെന്നും െഎ.ഒ.സി പറയുന്നു. പാരിസ്ഥിതിക അനുമതി അടക്കം പദ്ധതിക്കുണ്ടെന്ന് പരസ്യത്തിൽ പറയുന്നു. പുതുവൈപ്പ് ടെർമിനൽ സുരക്ഷ മാനദണ്ഡങ്ങൾക്ക് ആഗോള നിലവാരമാണ് സ്വീകരിച്ചിരിക്കുന്നത്. അപകട സാധ്യത പത്ത് ലക്ഷത്തിൽ ഒന്ന് മാത്രമാണ്. വാതക ചോർച്ചയും അഗ്നിബാധയുമടക്കമുള്ളവ തുടക്കത്തിൽ തന്നെ കെണ്ടത്താം. അപകട സാധ്യതയുണ്ടായാൽ സുരക്ഷ സംവിധാനങ്ങൾ ഒാേട്ടാമാറ്റിക്കായി പ്രവർത്തിക്കും. അപകടങ്ങൾ ഉണ്ടാകുന്നപക്ഷം സ്വയമേ സ്റ്റോറേജ് പാചകവാതക ടാങ്കുകൾ അടയും. സൂനാമി, ഭൂകമ്പം എന്നിവയിൽനിന്ന് സുരക്ഷിതമാണ്. പാചകവാതക ചോർച്ച ഗന്ധത്തിലൂടെ പെെട്ടന്ന് അറിയാനാണ് മെർകാപ്റ്റർ നിശ്ചിത അളവിൽ ചേർക്കുന്നത്. ഇത് കുറഞ്ഞ അളവിൽ ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല. വെള്ളം, വായു, കടൽ ജീവികൾ എന്നിവക്ക് പദ്ധതി ദോഷമല്ല. പദ്ധതിയുടെ തീരദേശനീളം 690 മീറ്റർ മാത്രമാണ്. മത്സ്യത്തൊഴിലാളികൾക്ക് ടെർമിനലിെൻറ ഇരുവശങ്ങളിൽനിന്ന് കടലിലേക്ക് പ്രവേശിക്കാം -െഎ.ഒ.സി ന്യായീകരിക്കുന്നു. എന്നാൽ, െഎ.ഒ.സിയുടെ വാദങ്ങൾ പൊള്ളയാണെന്ന് സമരസമിതി കൺവീനർ കെ.എസ്. മുരളി പറഞ്ഞു. പദ്ധതിയുടെ തീരദേശ നീളം 690 മീറ്റർ എേന്ന പരസ്യത്തിൽ പറയുന്നുള്ളൂ. വീതി പറയുന്നില്ല. ഗൂഗിൾ മാപ്പ് എടുത്ത് പരിശോധിച്ചാൽ തെക്കുഭാഗത്ത് വീതി 265മീറ്ററും വടക്കുഭാഗത്ത് 156 മീറ്ററുമാണെന്ന് വ്യക്തമാകും. പദ്ധതിക്കായി സി.ആർ.ഇസഡ് ശിപാർശ പ്രകാരം പരിേശാധിച്ചാൽ വീതി 100 മീറ്റർ ആണെന്നും കാണാം. ഇൗ വീതിയിൽ ടെർമിനൽ സ്ഥാപിക്കാനാവില്ല. അതായത് െഎ.ഒ.സി പറയുന്നത് കള്ളമാണെന്ന് വ്യക്തമാണ്. ടെർമിനലിെൻറ ഇരുവശത്തുനിന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെന്ന് പറയുന്നത് ശരിയല്ല. ഇപ്പോൾ തന്നെ പദ്ധതിയുടെ തെക്ക് വശത്ത് രണ്ട് കിലോമീറ്റർ മതിൽകെട്ടി അടച്ചു. തുറമുഖ ട്രസ്റ്റ് െഎ.ഒ.സിക്ക് വേണ്ടി പണിയുന്ന ജെട്ടിയും പൂർത്തിയായാൽ മത്സ്യെത്താഴിലാളികൾക്ക് കടലിൽ പോകാൻ യമഹ യന്ത്രങ്ങളുമായി രണ്ട് കിലോമീറ്റർ നടേക്കണ്ടി വരും. െഎ.ഒ.സിക്ക് നിലവിൽ ലഭിച്ച പാരിസ്ഥിതിക അനുമതി പ്രകാരം പദ്ധതി സ്ഥാപിക്കാനാവില്ല. സമരത്തിൽനിന്ന് സമിതി പിന്മാറില്ല. അത് അടിച്ചമർത്താമെന്ന് സർക്കാർ വ്യാമോഹിക്കേണ്ട. സമാധാനപരമായുള്ള സമരത്തെ ചോരയിൽ മുക്കിയത് മുഖ്യമന്ത്രിയാണ് -മുരളി പറഞ്ഞു.
Next Story